Advertisement

കേരളത്തിൽ കലാപമുണ്ടാക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു : കോടിയേരി ബാലകൃഷ്ണൻ

December 23, 2021
Google News 2 minutes Read
kodiyeri balakrishnan against sdpi rss

കേരളത്തിൽ കലാപമുണ്ടാക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എസ്ഡിപിഐയും ആർഎസ്എസും മത്സരിച്ച് അക്രമം ഉണ്ടാക്കുകയാണെന്ന് കോടിയേരി ആരോപിച്ചു. ( kodiyeri balakrishnan against sdpi rss )

ആലപ്പുഴയിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഓരോ സ്ഥലത്തും സമാന രീതിയൽ സംഘർഷമുണ്ടാക്കുന്നുണ്ടെന്നും കോടിയേരി പറയുന്നു. കേരളത്തെ കലാപ ഭൂമി ആക്കരുത് എന്ന് ആവശ്യപ്പെട്ട് ജനുവരി നാലിന് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. സമീപ കാലത്തായി വർഗീയ പ്രചരണം അഴിച്ചു വിടാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ആർഎസ്എസ് ആണ് അതിന് പിന്നിലെന്നും കോടിയേരി ആരോപിച്ചു. സംസ്ഥാനത്ത് വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോടയേരി പറയുന്നു.

Read Also : ഷെയ്ഖ് പി ഹാരിസ് സിപിഐഎമ്മിലേക്കെന്ന് സൂചന; കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി

ആലപ്പുഴ കൊലപാതക കേസിൽ പൊലീസ് അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ടെന്നും ഉടൻ എല്ലാ പ്രതികളും പിടിയിലാകുമെന്നും കോടിയേരി പറഞ്ഞു. ഇന്റെലിജൻസ് സംവിധാനത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും കൊല നടത്തിയവർ തന്നെയാണ് പോലീസിനെ കുറ്റം പറയുന്നതെന്നും കോടിയേരി തിരിച്ചടിച്ചു.

Story Highlights : kodiyeri balakrishnan against sdpi rss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here