എൺപത്തിയഞ്ച് വയസ്സുള്ള മിടുമിടുക്കി; സോഷ്യൽ മീഡിയയിൽ താരമായി “യോദ്ധാവ് മുത്തശ്ശി”

ആയോധകലയിൽ കെങ്കേമി… എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയ ആയോധനകലയിൽ എൺപത്തിയഞ്ചാം വയസിലും മിടുക്കി… വാരിയർ ആജി എന്നറിയപ്പെടുന്ന ശാന്ത ബാലു പവാർ മുത്തശ്ശി ആളൊരു താരമാണ്. ആയോധന കലകളിലെ മുത്തശ്ശിയുടെ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലാണ്.
പ്രായം തളർത്താത്ത ഈ വീര്യത്തിന് പിന്നിൽ ആ കലയോടുള്ള മുത്തശ്ശിയുടെ അടങ്ങാത്ത ഇഷ്ടമാണ്. തനിക്ക് ഇത് വെറും കലയല്ലെന്നും തന്റെ അഭിമാനമാണിതെന്നും അവർ പറയുന്നത്. മഹാരാഷ്ട്രയിലെ ഡോംബാരി നൊമാഡിക് ഗോത്രത്തില്‍ പെടുന്ന മുത്തശ്ശി പൂനെയിൽ ഹഡാപ്സറിലാണ് താമസിക്കുന്നത്. തെരുവിൽ അഭ്യാസ പ്രകടനം നടത്തിയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. ഒന്ന് രണ്ട് സിനിമകളിലും തന്റെ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. പല രാജ്യങ്ങളിലായി നിരവധി സ്ഥലങ്ങളിൽ മുത്തശി കളരിയും ആയോധന കലകളും അവതരിപ്പിച്ചിട്ടുണ്ട്.

യോദ്ധാവ് മുത്തശ്ശി എന്ന് വിളിപ്പേരുള്ള മുത്തശ്ശിയുടെ വീഡിയോ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ബോളിവുഡ് നടന്മാരായ റിതേഷ് ദേശ്മുഖ്, സോനു സൂദ്, രൺദീപ് ഹൂഡ, പുണെയുടെ കമ്മിഷണർ ഓഫ് പോലീസ് തുടങ്ങിയ പ്രമുഖരും ആ കൂട്ടത്തിലുണ്ട്. തെരുവുകളിൽ അഭ്യാസം നടത്തുന്നതിന് പകരം ആയോധന കല പരിശീലിപ്പിക്കുന്ന ഒരു സ്‌കൂൾ തുടങ്ങാൻ സോനു സൂദ് മുത്തശ്ശിയെ സഹായിച്ചിട്ടുണ്ടെന്നും വാർത്തകൾ വന്നുതുടങ്ങി.
Warrior Aaaji Maa…Can someone please get me the contact details of her … https://t.co/yO3MX9w2nw
— Riteish Deshmukh (@Riteishd) July 23, 2020
പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്നും പരിശ്രമത്തിലൂടെ സ്വപ്‌നങ്ങൾ കൈപ്പിടിയിലാക്കാൻ പ്രചോദനം നൽകുകയാണ് ഈ പുണെക്കാരി മുത്തശ്ശി.
Story Highlights : Pune Grandma martial arts skills
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here