എന്നും കെകെആറിനു വേണ്ടി കളിക്കാനാണ് ആഗ്രഹം: ശുഭ്മൻ ഗിൽ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടിത്തന്നെ തുടർന്നുകളിക്കാനാണ് ഇഷ്ടമെന്ന് യുവതാരം ശുഭ്മൻ ഗിൽ. വരുന്ന സീസണിലേക്കുള്ള മെഗാ ലേലത്തിനു മുന്നോടിയായി കൊൽക്കത്ത ഗില്ലിനെ റിലീസ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തനിക്ക് കൊൽക്കത്തയിൽ തന്നെ കളിക്കാനാണ് ഇഷ്ടമെന്ന് താരം പറഞ്ഞത്. (Shubman Gill IPL KKR)
“കെകെആറുമായുള്ള എൻ്റെ ബന്ധം ഏറെ സവിശേഷമാണ്. ഒരു ഫ്രാഞ്ചൈസിയുമായി സഹകരിച്ചാൽ എപ്പോഴും അവർക്കായി കളിക്കാനാണ് ഇഷ്ടപ്പെടുക. അതുകൊണ്ട് തന്നെ എന്നും കൊൽക്കത്തക്കായി കളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.”- ഗിൽ പറഞ്ഞു.
ആന്ദ്രേ റസൽ, വരുൺ ചക്രവർത്തി, വെങ്കടേഷ് അയ്യർ, സുനിൽ നരേൻ എന്നിവരെയാണ് കൊൽക്കത്ത ഒപ്പം കൂട്ടിയത്. ഷക്കിബ് അൽ ഹസൻ, ലോക്കി ഫെർഗൂസൻ തുടങ്ങിയ മികച്ച താരങ്ങളെ പുറത്തിരുത്തിയാണ് കൊൽക്കത്ത 8 കോടി രൂപ നൽകി വരുൺ ചക്രവർത്തിയെ നിലനിർത്തിയത്. ലേലത്തിൽ വന്നിരുന്നെങ്കിലും 4-5 കോടിക്കപ്പുറം കിട്ടാൻ സാധ്യതയില്ലാത്ത താരത്തെ നിലനിർത്തിയ കൊൽക്കത്തയ്ക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.
Read Also : ഐപിഎൽ മെഗാ ലേലം ഫെബ്രുവരി 12, 13 തീയതികളിലെന്ന് റിപ്പോർട്ട്
അതേസമയം, വരുന്ന സീസണു മുന്നോടി ആയുള്ള ഐപിഎൽ മെഗാ ലേലം ഫെബ്രുവരി 12, 13 തീയതികളിലെന്നാണ് റിപ്പോർട്ട്. മെഗാ ലേലത്തെപ്പറ്റി ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചു. അതേസമയം, ഇതേപ്പറ്റി ഔദ്യോഗിക വെളിപ്പെടുത്തൽ വന്നിട്ടില്ല. ക്രിക്ക്‌ബസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തതത്.
രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് ഏതെങ്കിലും ഒരു സംസ്ഥാനത്ത് മാത്രം മത്സരങ്ങൾ നടത്താനും ആലോചനയുണ്ട്. ഗുജറാത്തിൽ അഹ്മദാബാദ്, ബറോഡ, രാജ്കോട്ട് എന്നീ സ്റ്റേഡിയങ്ങളിൽ വച്ചോ മഹാരാഷ്ട്രയിൽ മുംബൈ, പൂനെ എന്നിവിടങ്ങളിൽ വച്ചോ മത്സരം നടത്തിയേക്കും.
സൺറൈസേഴ്സ് ഹൈദരാബാദ് തകർപ്പൻ പരിശീലക സംഘത്തെ പ്രഖ്യാപിച്ചു. ഡെയിൽ സ്റ്റെയിൻ, മുത്തയ്യ മുരളീധരൻ, ബ്രയാൻ ലാറ എന്നിവരൊക്കെ സംഘത്തിലുണ്ട്. ഐപിഎൽ അടുത്ത സീസണിലേക്കുള്ള മെഗാ സീസണിലേക്ക് മുന്നോടി ആയാണ് സൺറൈസേഴ്സ് പരിശീലക സംഘത്തെ പ്രഖ്യാപിച്ചത്.
മുൻ ഓസീസ് താരം ടോം മൂഡിയാണ് സൺറൈസേഴ്സ് മുഖ്യ പരിശീലകൻ. മുൻ ഓസീസ് താരവും കെകെആർ, ആർസിബി ക്ലബുകളുടെ പരിശീലകനുമായിരുന്ന സൈമൻ കാറ്റിച്ച് സഹപരിശീലകനാവും. ദക്ഷിണാഫ്രിക്കയുടെയും സൺറൈസേഴ്സിൻ്റെയും മുൻ താരം ഡെയിൽ സ്റ്റെയിൻ പേസ് ബൗളിംഗ് പരിശീലകനാണ്. മുൻ ഇന്ത്യൻ താരം ഹേമങ് ബദാനി ഫീൽഡിംഗ് പരിശീലകൻ. കഴിഞ്ഞ സീസണുകളിൽ ഫ്രാഞ്ചൈസിക്കൊപ്പമുണ്ടായിരുന്ന ശ്രീലങ്കൻ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരൻ സ്ഥാനം നിലനിർത്തി. മുരളി സ്പിൻ ബൗളിംഗ് പരിശീലകനാണ്. വിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറയാണ് ബാറ്റിംഗ് പരിശീലകൻ.
Story Highlights : Shubman Gill IPL KKR
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here