73-ാം വയസ്സിൽ ഡോക്ടറേറ്റ്; ഏത് പ്രായത്തിലും പഠിക്കാം എന്ന് ഓർമപ്പെടുത്തി തങ്കപ്പൻ…

പ്രായം ഒന്നിനും ഒരതിർ വരമ്പല്ല എന്ന് നമ്മൾ കേട്ട് ശീലിച്ച ഒന്നാണ്. പക്ഷെ നമ്മുടെ പല ആഗ്രഹങ്ങൾക്കും തടസം നിൽക്കുന്നതും ഈ വയസ്സ് തന്നെയാണ്. എന്നാൽ ഈ വയസിനെ മറികടന്നും ഏത് പ്രായത്തിലും നമ്മുടെ ഏത് സ്വപ്നങ്ങളും സ്വന്തമാക്കാം എന്ന് കാണിച്ചു തന്നിരിക്കുകയാണ് 73 വയസുകാരനായ തങ്കപ്പൻ. അഞ്ച് വയസ്സ് പ്രയാമുള്ളപ്പോഴാകാം നമുക്ക് ജ്യോതിശാസ്ത്രത്തെ കുറിച്ച് പഠിക്കാൻ തോന്നുന്നത്. എൺപതാം വയസിലാകാം പഠിക്കാൻ പോകണമെന്നുള്ള ആഗ്രഹം തോന്നുക. നമ്മൾ തന്നെ വാർത്തയിൽ എത്ര പേരെ പരിചയപ്പെട്ടിരിക്കുന്നു. ഇന്ന് പരിചയപ്പെടുന്നതും അങ്ങനെ ഒരു ആളെയാണ്. തമിഴ്‍നാട്ടുകാരനാണ് തങ്കപ്പൻ.
ദേവസം ബോർഡ് സ്കൂളിൽ അധ്യാപകനും പ്രധാനാധ്യാപകനുമായിരുന്ന തങ്കപ്പൻ ഇപ്പോൾ മനോന്മണിയം സുന്ദരനാർ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടിയിട്ടുണ്ട്. പ്രൊഫ. കനകാംബാലിന്റെ കീഴിൽ ഗാന്ധിയൻ തത്ത്വചിന്ത എന്ന വിഷയത്തിലാണ് തങ്കപ്പൻ ഡോക്ടറേറ്റ് സ്വന്തമാക്കിയത്. എട്ട് വർഷത്തോളം പ്രൊഫ. കനകാംബാളിന്റെ കീഴിൽ അദ്ദേഹം പഠിച്ചു. 73 ആം വയസിൽ ഡോക്ടറേറ്റ് സ്വന്തമാക്കിയ സന്തോഷത്തിലാണ് തങ്കപ്പൻ. ഇതിനുമുമ്പ് എംഎ, എംഡി, എംഫിലും തങ്കപ്പൻ നേടിയിട്ടുണ്ട്.
Read Also : എൺപത്തിയഞ്ച് വയസ്സുള്ള മിടുമിടുക്കി; സോഷ്യൽ മീഡിയയിൽ താരമായി “യോദ്ധാവ് മുത്തശ്ശി”
തമിഴ്നാട് ഗവർണർ ആർ എൻ രവി തങ്കപ്പന് ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ചു. ഗാന്ധിയൻ തത്ത്വചിന്ത പഠിക്കാൻ അദ്ദേഹം തിരഞ്ഞെടുത്തതിന്റെ പ്രധാനം കാരണം അത് തീവ്രവാദരഹിതമായ ഒരു ലോകത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു എന്നതാണ്. എന്താണെങ്കിലും അദ്ദേഹത്തിന്റെ ഈ നേട്ടത്തെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.
Story Highlights : This Former Headmaster Earning A Doctorate At 73 Is The Perfect Reminder To Never Stop Learning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here