Advertisement

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് ആക്രമണം; വധുവിന്റെ അമ്മ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

December 24, 2021
Google News 1 minute Read
kozhikode attack woman arrested

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസിൽ ഏഴ് പേർ അറസ്റ്റിൽ. സ്ത്രീ ഉൾപ്പെടെയുള്ള സംഘമാണ് അറസ്റ്റിലായത്.

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് വരന്റെ ബന്ധുവിനെ ആക്രമിച്ച കേസിലാണ് വധുവിന്റെ അച്ഛനും അമ്മയും ഉൾപ്പെടെ ഏഴ് പേരെ പിടികൂടിയത്. ഈ മാസം പന്ത്രണ്ടിന് കോഴിക്കോട് വെള്ളിമാടുകുന്ന് വച്ചായിരുന്നു ആക്രമണം ഉണ്ടായത്.

Read Also : പ്രണയ വിവാഹം; രണ്ടര വര്‍ഷത്തിന് ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കാന്‍ മടങ്ങിയെത്തിയ ദമ്പതികളെ മര്‍ദ്ദിച്ചതായി പരാതി

വിവാഹത്തിന് പിന്തുണ നൽകിയതിന്റെ പേരിലാണ് വരന്റെ ബന്ധുവിനെ അക്രമിക്കാൻ വധുവിന്റെ കുടുംബം ക്വട്ടേഷൻ നൽകിയത്. വധുവിന്റെ അമ്മ അജിത, അച്ഛൻ അനിരുദ്ധൻ ഉൾപ്പെടെയാണ് അറസ്റ്റിലായത്.

Story Highlights : kozhikode attack woman arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here