ഇന്ത്യൻ സിനിമയെ ലോകത്തിന് മുന്നിൽ എത്തിച്ച മികച്ച സംവിധായകരിൽ ഒരാളാണ് കെ എസ് സേതുമാധവൻ; മധുപാൽ

മലയാള സിനിമയെയും ഇന്ത്യൻ സിനിമയെയും ലോകത്തിന് മുന്നിൽ എത്തിച്ച മികച്ച സംവിധായകരിൽ ഒരാളാണ് കെ എസ് സേതുമാധവനെന്ന് ചലച്ചിത്ര സംവിധായകൻ മധുപാൽ. ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്. വളരെ ജെന്റിൽ ആയ സിനിമ സംവിധായകനാണ് അദ്ദേഹമെന്ന് ചലച്ചിത്ര സംവിധായകൻ മധുപാൽ 24 നോട് പ്രതികരിച്ചു.
അദ്ദേഹത്തിന്റെ സിനിമ സംഭാവനകളെ മലയാളികൾ ഒരിക്കലും മറക്കില്ല. എന്റെ സിനിമ ജീവിതത്തിൽ വളരെ കൃത്യമായ ഇടപെടൽ നടത്തിയിട്ടുള്ള ആളാണ് അദ്ദേഹം. എന്റെ ആദ്യ സിനിമയായ താപ്പാവ് ചെയ്തപ്പോഴും അദ്ദേഹത്തോട് അഭിപായം ചോദിച്ചിരുന്നു. ഒരു നടൻ എന്ന രീതിയിലും എന്നെ വളരെ സ്വാധീനിച്ച ആളാണ് അദ്ദേഹമെന്നും മധുപാൽ പ്രതികരിച്ചു.
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
അതേസമയം കെ എസ് സേതുമാധവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള ചലച്ചിത്രരംഗത്ത് നവീനമായ ഒരു ഭാവുകത്വം കൊണ്ടുവന്ന സംവിധായകനാണ് കെ എസ് സേതുമാധവൻ. ചലച്ചിത്രത്തെ ഒരു സമഗ്ര കലയായി ഉയർത്തുന്നതിലും സമൂഹത്തിലെ എല്ലാ വിഭാഗത്തിലും അത് സ്വീകാര്യമാകുന്നതിലും സേതുമാധവൻ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Story Highlights : madhupal-about-nssethumathavan-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here