Advertisement

ഒമിക്രോണ്‍ വ്യാപനം; ദുബായില്‍ നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര

December 24, 2021
1 minute Read
omicron

ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ദുബായില്‍ നിന്ന് മുംബൈയിലെത്തുന്ന യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബവന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി. ബൃഹണ്‍ മുംബൈ കോര്‍പറേഷന്റേതാണ് അറിയിപ്പ്. ദുബായില്‍ നിന്ന് മഹാരാഷ്ട്രിയിലെത്തുന്നവരുടെ യാത്രയും സര്‍ക്കാര്‍ നിയന്ത്രിക്കും. സമ്പര്‍ക്കപ്പട്ടിക വ്യാപിക്കാതിരിക്കാനാണിത്.

ഏഴ് ദിവസത്തെ നിരീക്ഷണത്തിന് ശേഷം വ്യക്തിയെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കും. ഫലം നെഗറ്റീവ് ആണെങ്കിലും സ്വയം ഏഴ് ദിവസം കൂടി നിരീക്ഷണത്തില്‍ പ്രവേശിക്കണം. പരിശോധനാ ഫലം പോസിറ്റിവ് ആണെങ്കില്‍ രോഗിയെ അധികൃതര്‍ ആശുപത്രിയിലേക്ക് മാറ്റും.

രാജ്യത്തെ ഒമിക്രോണ്‍ വ്യാപനവും ക്രിസ്മസ് ആഘോഷങ്ങളും കണക്കിലെടുത്ത് ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഗുജറാത്തിലും പ്രധാന നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ചണ്ഡീഗഢ്, ഹരിയാന എന്നിവിടങ്ങളില്‍ രണ്ടുഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം വിവക്കിയിട്ടുണ്ട്.

Read Also : ജാഗ്രതയില്‍ വീഴ്ച പാടില്ല, കേരളത്തിലെ കൊവിഡ് കേസുകളിൽ ആശങ്കയറിയിച്ച് കേന്ദ്രം

അതേസമയം കേരളത്തില്‍ ഇന്ന് 8 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. രോഗബാധിതരില്‍ മൂന്നുവയസുകാരിയും ഉള്‍പ്പെടുന്നുണ്ട്. അതിനിടെ സംസ്ഥാനത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ പോസിറ്റീവായ യുകെയില്‍ നിന്നും വന്ന എറണാകുളം സ്വദേശിയെ (39) ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്.

Story Highlights : omicron, mumbai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top