Advertisement

മോദി ഭരണത്തിൽ 12 വനിതാ കേന്ദ്രമന്ത്രിമാർ; ജെ പി നദ്ദ

December 24, 2021
Google News 1 minute Read

ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധ മന്ത്രി, ആദ്യ വനിതാ വിദ്യാഭ്യാസ മന്ത്രി, ആദ്യ വനിതാ വിദേശകാര്യ മന്ത്രി, ആദ്യ വനിതാ ധനമന്ത്രി എന്നിവരെ നിയമിച്ചത് മോദി സർക്കാരാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. മണിപ്പൂർ സഗോൽബന്ദിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇന്നത്തെ 12 കേന്ദ്ര മന്ത്രിമാരും വനിതകളാണ്. ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രതിരോധ മന്ത്രി, ആദ്യ വനിതാ വിദ്യാഭ്യാസ മന്ത്രി, ആദ്യ വനിതാ വിദേശ മന്ത്രി, ആദ്യ വനിതാ ധനമന്ത്രി എന്നിവരെ നിയമിച്ചത് പ്രധാനമന്ത്രി മോദിയാണ്.” – നദ്ദ പറഞ്ഞു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രചാരണ പരിപാടികൾക്ക് എത്തിയതാണ് ബിജെപി ദേശീയ അധ്യക്ഷൻ. മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് നദ്ദയെ ഇംഫാലിൽ സ്വീകരിച്ചു. ഇരുവരും ഇംഫാലിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.

Story Highlights : pm-appointed-1st-women-defence-min

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here