കശ്മീരിൽ നാല് ഭീകരരെ വധിച്ച് സൈന്യം

ജമ്മു കശ്മീരിലെ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവിൽ സൈന്യം നാല് ഭീകരരെ വധിച്ചു. ഏറ്റുമുട്ടൽ ത്രാലിലും അവന്തിപൂരിലും. മൂന്ന് ദിവസം മുൻപ് ജമ്മു കശ്മീരിൽ രണ്ടിടങ്ങളിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.
തെക്കൻ കശ്മീരിൽ ഇന്ന് നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലിലാണ് സൈന്യം രണ്ട് ഭീകരരെ വധിച്ചത്. ഇതോടെ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ സൈന്യം കശ്മീരിൽ വകവരുത്തിയ തീവ്രവാദികളുടെ എണ്ണം നാലായി.
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
ശ്രീനഗറിലും അനന്തനാഗിലുമാണ് ഭീകരരുടെ ആക്രമണം നടന്നത്. അനന്തനാഗിൽ ഭീകരരുടെ വെടിയേറ്റ് ഒരു പൊലീസുകാരൻ വീരമൃത്യു വരിച്ചു. ജമ്മു കശ്മീർ പൊലീസിലെ എഎസ്ഐ മുഹമ്മദ് അഷ്റഫാണ് കൊല്ലപ്പെട്ടത്.
ശ്രീനഗറിൽ ഒരു നാട്ടുകാരനെയാണ് ഭീകരർ വെടിവെച്ചു കൊന്നത്. റൗഫ് അഹമ്മദാണ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. രണ്ട് സംഭവങ്ങളിലും പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Story Highlights : army-eliminated-four-terrorists-in-kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here