Advertisement

പൊലീസിനെ സാക്ഷിയാക്കി മദ്യപ സംഘത്തിന്റെ കൊലവിളി

December 25, 2021
Google News 2 minutes Read
attack on christmas day

ക്രിസ്മസ് ദിനത്തിൽ കോട്ടയം നഗര മധ്യത്തിൽ മദ്യപ സംഘത്തിന്റെ അഴിഞ്ഞാട്ടം. അക്രമം തടയാൻ എത്തിയ വ്യക്തിയുടെ തല അടിച്ച് പൊട്ടിച്ചത് പൊലീസിന്റെ മുന്നിലാണ്. അക്രമം തടയാൻ ചെന്ന നാട്ടുകാർക്കെതിരെ വാക്കത്തി പ്രയോഗവും നടത്തി. ( attack on christmas day )

Read Also : കെ കുഞ്ഞിരാമന്‍ എംഎല്‍എയ്ക്കും സിപിഐഎം നേതാക്കള്‍ക്കും എതിരെ കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ്

സംഭവം തടയുന്നതിൽ പൊലീസിന് വീഴ്ച്ച സംഭവിച്ചുവെന്നാണ് ആരോപണം. നഗരമധ്യത്തിലെ അക്രമ വിവരം അറിയിച്ചിട്ടും പൊലീസ് എത്തിയത് അര മണിക്കൂറിന് ശേഷമാണ്. പൊലീസ് വാഹനം എത്താത്തതിനാൽ അക്രമകാരിയെ കൊണ്ടു പോയത് ഓട്ടോറിക്ഷയിലാണ്.

അക്രമം തടഞ്ഞവർക്ക് നേരെ നഗ്‌നതാ പ്രദർശനവും സംഘം നടത്തിയെന്നും പരാതിയുണ്ട്.

Story Highlights : attack on christmas day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here