കെ കുഞ്ഞിരാമന്‍ എംഎല്‍എയ്ക്കും സിപിഐഎം നേതാക്കള്‍ക്കും എതിരെ കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ്

periya youth congress protest

കാസര്‍ഗോഡ് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനെതിരെയും സിപിഐഎം നേതാക്കള്‍ക്കെതിരെയും കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ്. പെരിയയില്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പ്രകടനത്തില്‍ ആയിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ കൊലവിളി.

കഴിഞ്ഞ ബുധനാഴ്ചയാണ് പെരിയ കല്യോട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും രണ്ടാം ചരമ വാര്‍ഷികം കല്യോട്ട് വച്ച് നടന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ജില്ലയ്ക്ക് പുറത്ത് നിന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുസ്മരണ പരിപാടിയില്‍ എത്തിയിരുന്നു.

Read Also : കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ കാറിന്റെ ചില്ല് തകര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഇത്തരത്തില്‍ കല്യോട്ടേക്ക് പ്രകടനമായി എത്തിയ ഒരു സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊലവിളി മുദ്രാവാക്യം മുഴക്കിയത്. ‘നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’ എന്നാണ് കൊലവിളി. കേസിലെ മുഖ്യ പ്രതി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പീതാംബരന് എതിരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുന്നുണ്ട്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

Story Highlights – periya murder case, youth congress, cpim

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top