Advertisement

നിയമനം വൈകുന്നു; മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ച് ഉദ്യോഗാര്‍ത്ഥികള്‍

December 25, 2021
Google News 1 minute Read
employees protest

ക്രിസ്മസ് ദിനത്തിലും വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിനുമുന്നില്‍ നിരവധി സമരങ്ങള്‍. പെന്‍ഷന്‍ പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്റെ നിരാഹാരം സമരം തുടരുകയാണ്. നിയമനം ആവശ്യപ്പെട്ടുള്ള പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരവും തുടരുന്നു. വെട്ടിക്കുറച്ച ശമ്പളവും ആനുകൂല്യവും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെജിഎംഒഎയും സെക്രട്ടേറിയറ്റിനുമുന്നില്‍ സമരം നടത്തുന്നുണ്ട്.

കെജിഎംഒഎയുടെ നില്‍പ് സമരത്തിനും ഹയര്‍സെക്കണ്ടറി അധ്യാപക നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ചുള്ള ഉദ്യോഗാര്‍ത്ഥികളുടെ മുട്ടിലിഴഞ്ഞുള്ള സമരത്തിനും സെക്രട്ടേറിയറ്റ് പരിസരം ഇന്ന് സാക്ഷ്യം വഹിച്ചു. കഴിഞ്ഞ ദിവസം ഈ ഉദ്യോഗാര്‍ത്ഥികള്‍ ശയനപ്രദക്ഷിണം നടത്തിയാണ് പ്രതിഷേധിച്ചത്.

ഹയര്‍സെക്കണ്ടറി ഇംഗ്ലീഷ് അധ്യാപക റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളാണ് പ്രതിഷേധിക്കുന്നത്. റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് ഉടന്‍ നിയമനം നല്‍കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. ഒരു മാസത്തിലധികമായി സെക്രട്ടേറിയറ്റിനുമുന്നില്‍ സമരം നടത്തുകയാണിവര്‍. 1500ലധികം ഉദ്യോഗാര്‍ത്ഥികളാണ് ഹയര്‍സെക്കണ്ടറി ഇംഗ്ലീഷ് ജൂനിയര്‍ അധ്യാപകരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ പത്തുശതമാനം പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്.

32 ദിവസമായി സമരം നടത്തിയിട്ടും സര്‍ക്കാര്‍ അവഗണന തുടരുന്നതിനാലാണ് സമരം കടുപ്പിക്കുന്നതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. നിയമനം പൂര്‍ത്തിയാക്കാന്‍ ഒന്‍പത് മാസം മാത്രമാണ് അവശേഷിക്കുന്നത്. തസ്തിക നിര്‍ണയം നടപ്പിലാക്കാന്‍ പോകുന്നതും ആശങ്ക സൃഷ്ടിക്കുകയാണ്. നിലവിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ നിയമനം തടഞ്ഞ് തസ്തിക വെട്ടിച്ചുരുക്കുകയാണ് ചെയ്യുന്നത് എന്നും സമരക്കാര്‍ പ്രതികരിച്ചു.

Read Also : ‘രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം’; കാലുപിടിക്കാന്‍ തയ്യാറെന്ന് സുരേഷ് ഗോപി എംപി

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ കാറ്റഗറി 2017ലെ വിജ്ഞാപനം പ്രകാരം ഹയര്‍സെക്കണ്ടറി ഇംഗ്ലീഷ് തസ്തികയില്‍ 2019ല്‍ വന്ന റാങ്ക് ലിസ്റ്റില്‍ ആകെ 1491 പേരാണുള്ളത്. എന്നാല്‍ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ 109 നിയമനങ്ങള്‍ മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. ഉയര്‍ന്ന റാങ്ക് ലഭിച്ചിട്ടും നിയമനം ലഭിക്കാത്തവരില്‍ പലരും ഇനിയും പിഎസ് സി പരീക്ഷ എഴുതാന്‍ പ്രായപരിധി കഴിഞ്ഞവരാണ്

Story Highlights : employees protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here