പിള്ളേര് പൊളിയാണ്; ക്രിസ്മസ് ദിനത്തിൽ ചിരിച്ചും ചിരിപ്പിച്ചും പ്രേക്ഷകർക്കൊപ്പം അർജുനും പെപ്പെയും…

മലയാള സിനിമയുടെ പുതുതലമുറക്കാരാണ് അർജുൻ അശോകനും ആന്റണി വർഗീസും. കുട്ടികൾക്കും മുതിർന്നവരുമെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്നവർ. അജഗജാന്തരം എന്ന പുതിയ സിനിമയിൽ ഒരുമിച്ച് അഭിനയിക്കുകയാണ് ഇരുവരും. ഒരുപിടി സിനിമ വിശേഷങ്ങളും രസകരമായ കൗണ്ടറുകളുമായി ഇരുവരും പ്രേക്ഷകരുമായി അൽപ സമയം ചെലവിടുന്നു.
മലയാളത്തിന്റെ പ്രിയ നടൻ ഹരിശ്രീ അശോകന്റെ മകനാണ് അർജുൻ അശോകൻ. കുറച്ച് കഥാപാത്രങ്ങൾ കൊണ്ട് കുറഞ്ഞ കാലയളവിൽ പ്രേക്ഷക പ്രീതി നേടാൻ അർജുന് സാധിച്ചു എന്നത് തന്നെയാണ് അർജുൻ അശോകനെ മറ്റു യുവനടന്മാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഈ കാലയളവിൽ തന്നെ ശ്രദ്ധേയനായ നടനാണ് ആന്റണി വർഗീസ്. പെപ്പെ എന്ന പേരിലാണ് പ്രേക്ഷകർക്കിടയിൽ ഈ യുവനടൻ സുപരിചിതൻ. സിനിമയിലേക്കെത്തിയതിനെ കുറിച്ചും സിനിമ ഇഷ്ടത്തെ കുറിച്ച് പ്രേക്ഷകരോട് പങ്കുവെയ്ക്കുകയാണ് ഇവർ.
ഇരുവരുടെയും പുതിയ സിനിമ തന്നെയാണ് ക്രിസ്മസ് കാലത്തെ ഇവരുടെ വിശേഷവും. കൂട്ടത്തല്ല് നടക്കുന്ന ഒരു പൂരപ്പറമ്പാണ് ഈ സിനിമയുടെ പശ്ചാത്തലം. സിനിമ സന്തോഷത്തോടൊപ്പം അല്പം കുടുംബ വിശേഷങ്ങളും ചിരി നിമിഷങ്ങളും ചേർന്ന ഒരു ക്രിസ്മസ് വിരുന്ന് തന്നെയാണ് പ്രേക്ഷകർക്ക് “അർജുന്റെ ക്രിസ്മസ് പെപ്പെ” സമ്മാനിക്കുന്നത്.
ഇന്റർവ്യൂവിന്റെ പൂർണരൂപം കാണാം…
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here