ഐലീഗ്: ഒറ്റ ഗോളിൽ ഗോകുലം; ചർച്ചിലിനെതിരെ ജയത്തോടെ തുടക്കം

ഐലീഗ് സീസണിൽ ഗോകുലം കേരളയ്ക്ക് ജയത്തോടെ തുടക്കം. ചർച്ചിൽ ബ്രദേഴ്സിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലം വിജയിച്ചത്. പെനാൽറ്റിയിലൂടെ ക്യാപ്റ്റൻ ഷരീഫ് മുഖമ്മദ് ഗോകുലം കേരളയുടെ വിജയഗോൾ നേടി. ഒരു ഗോൾ മാത്രമേ നേടിയുള്ളൂ എങ്കിലും മികച്ച പോരാട്ടമാണ് ഗോകുലം കെട്ടഴിച്ചത്.
15ആം മിനിട്ടിൽ തന്നെ ഗോകുലം മുന്നിലെത്തി. ചർച്ചിൽ ഗോൾമുഖത്തേക്ക് തുടർച്ചയായി നടത്തിയ പ്രസിംഗുകൾക്കൊടുവിൽ ലഭിച്ച പെനൽറ്റി വലയിലെത്തിച്ചാണ് ഗോകുലം ലീഡെടുത്തത്. തിരിച്ചടിക്കാൻ ശ്രമിച്ച ചർച്ചിൽ സമനില ഗോളിനരികെ എത്തിയതാണ്. എന്നാൽ, ഗോൾ കീപ്പർ രക്ഷിതിൻ്റെ ഉറച്ച കൈകൾ രണ്ട് തവണ ചർച്ചിലിനെ തടഞ്ഞുനിർത്തി. രണ്ടാം പകുതിയിൽ ഗോകുലം വീണ്ടും അവസരങ്ങൾ ഒരുക്കി. എന്നാൽ, ഗോൾ നേടാനായില്ല. അവസാന 15 മിനിട്ടിൽ സമനില ഗോൾ നേടാൻ ചർച്ചിൽ കിണഞ്ഞുശ്രമിച്ചെങ്കിലും ഗോകുലം പ്രതിരോധ നിര വഴങ്ങിയില്ല.
അടുത്ത മത്സരത്തിലും 30നു നെറോക്ക എഫ്സിയെ നേരിടും.
Story Highlights : ileague gokulam kerala won churchill brothers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here