Advertisement

സ്റ്റുവർട്ടിന്റെ വണ്ടർ ഗോളിന് സഹലിന്റെ മറുപടി; ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം

December 26, 2021
Google News 2 minutes Read
blasters drew jamshedpur half

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സും ജംഷഡ്പൂർ എഫ്സിയും സമാസമം. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചിട്ടുണ്ട്. ഗ്രെഗ് സ്റ്റുവർട്ട് ജംഷഡ്പൂരിനായി വല ചലിപ്പിച്ചപ്പോൾ സഹൽ അബ്ദുൽ സമദാണ് ബ്ലാസ്റ്റേഴ്സിൻ്റെ മറുപടി ഗോൾ കണ്ടെത്തിയത്. (blasters drew jamshedpur half)

Read Also : ഐഎസ്എല്ലില്‍ വിജയം തുടരാന്‍ ബ്ലാസ്റ്റേഴ്‌സ്; ഇന്ന് ജംഷെഡ്പൂര്‍ എഫ് സിക്കെതിരെ

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിൻ്റെ കളിശൈലി കടമെടുത്താണ് ജംഷഡ്പൂർ കളത്തിലിറങ്ങിയത്. തുടക്കം മുതൽ ബ്ലാസ്റ്റേഴ്സ് പോസ്റ്റിലേക്ക് ഇരച്ചുകയറിയ ജംഷഡ്പൂർ നിരന്തരം പ്രതിരോധനിരയെ പരീക്ഷിച്ചു. പതറിപ്പോയ ബ്ലാസ്റ്റേഴ്സ് 14ആം മിനിട്ടിൽ ആദ്യ ഗോൾ വഴങ്ങി. ഫ്രീ കിക്കിൽ നിന്ന് ഗ്രെഗ് സ്റ്റുവർട്ട് നേടിയ വണ്ടർ ഗോളിൽ ജംഷഡ്പൂർ ലീഡെടുത്തു. ഗോളടിച്ചിട്ടും ജംഷഡ്പൂർ ആക്രമണം നിർത്തിയില്ല. ഇതിനിടെ സമനില പിടിക്കാൻ ബ്ലാസ്റ്റേഴ്സും ശ്രമിച്ചതോടെ കളി ആവേശകരമായി. പലതവണ ജംഷഡ്പൂർ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ പരീക്ഷിച്ചു. എന്നാൽ അടുത്ത ഗോളടിച്ചത് ബ്ലാസ്റ്റേഴ്സാണ്. 27ആം മിനിട്ടിൽ ബ്ലാസ്റ്റേഴ്സിൻ്റെ സമനില ഗോളെത്തി. മധ്യനിരയിൽ നിന്ന് പന്ത് സ്വീകരിച്ച്, നാല് ജംഷഡ്പൂർ താരങ്ങളെ മറികടന്ന് ആൽവാരോ വാസ്കസ് തൊടുത്ത ഷോട്ട് ഗോളി രഹനേഷ് തടഞ്ഞെങ്കിലും കൃത്യസമയത്ത് എത്തിയ സഹൽ പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. രഹനേഷിൻ്റെ കയ്യിൽ തട്ടിയാണ് പന്ത് പോസ്റ്റിലേക്ക് കയറിയത്.

സമനില ഗോൾ വീണതിനെ തുടർന്ന് ഇരു ടീമുകളും ആക്രമണം കൊഴുപ്പിച്ചു. മത്സരത്തിൻ്റെ അവസാന 15 മിനിട്ടിൽ ബ്ലാസ്റ്റേഴ്സാണ് ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 37ആം മിനിട്ടിൽ ലഭിക്കേണ്ട ഒരു പെനാൽറ്റി റഫറി നിഷേധിച്ചില്ലായിരുന്നെങ്കിൽ ലീഡോടെ ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി അവസാനിപ്പിച്ചേനെ. വാസ്കസിൻ്റെ ക്രോസിൽ ജംഷഡ്പൂർ താരത്തിൻ്റെ ഹാൻഡ് ബോൾ റഫറി അനുവദിച്ചില്ല.

Story Highlights : kerala blasters drew jamshedpur fc half time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here