മിന്നലടിച്ചാൽ എന്ത് ചെയ്യണം?; മിന്നലിൽ നിന്ന് രക്ഷ നേടാൻ എന്ത് ചെയ്യണം?

ശരാശരി 2500 ആളുകളാണ് ഇന്ത്യയിൽ മാത്രം പ്രതിവർഷം മിന്നലേറ്റ് മരിക്കുന്നത്. ഒരു മനുഷ്യൻ്റെ ശരീരത്തിൽ മിന്നൽ ഏൽക്കുമ്പോൾ മെഗാവാട്ട് കണക്കിന് വൈദ്യുതിയാണ് അയാളിലൂടെ കടന്നുപോവുക. മിന്നൽ ഏൽക്കുക എന്നാൽ ഏറെ അപകടകരമായ ഒന്നാണ്. എന്നാൽ, കൃത്യസമയത്ത് ചികിത്സ നൽകിയാൽ ഒരു പരിധിവരെ മിന്നലേറ്റയാളെ രക്ഷിക്കാൻ കഴിയും.
മിന്നലടിച്ചാൽ
മിന്നലേറ്റ് ബോധം മറയുന്നത് അപകടമാണ്. അങ്ങനെയെങ്കിൽ എത്രയും വേഗം സിപിആർ നൽകണം. മിന്നലേറ്റയാളുടെ ശരീരത്തിൽ വൈദ്യുതി ഉണ്ടാവില്ല. അതുകൊണ്ട് തന്നെ അയാളെ സ്പർശിക്കുന്നതിൽ അപകടമില്ല. മിന്നൽ ഏറ്റയാൾ പൾസോ ശ്വാസമോ ഇല്ലാതെ മരിച്ചതു പോലെയാവും കാണപ്പെടുക. ആൾക്ക് ഉടൻ സിപിആർ നൽകണം. മറ്റ് ശരീരഭാഗങ്ങളെക്കാൾ തലതാഴ്ത്തിവച്ച് ആളെ കിടത്തുന്നത് നല്ലതാണ്. മിന്നലേറ്റയാളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക എന്നത് പ്രധാനമാണ്.
മിന്നലിൽ രക്ഷ നേടാൻ
പുറത്ത് നിൽക്കുമ്പോൾ മിന്നലടിക്കാൻ തുടങ്ങിയാൽ എത്രയും വേഗം ഒരു കെട്ടിടത്തിനകത്ത് കയറുകയാണ് വേണ്ടത്. അതിനു കഴിഞ്ഞില്ലെങ്കിൽ തുറസായ സ്ഥലങ്ങളിലും ഉയരം കൂടിയ സ്ഥലങ്ങളിലും നിൽക്കരുത്. ഒറ്റപ്പെട്ട, ഉയരമുള്ള വൃക്ഷങ്ങൾക്കരികിലോ ചുവട്ടിലോ നിൽക്കരുത്. കൂട്ടമായി നിൽക്കുകയാണെങ്കിൽ അകലം പാലിച്ച് നിൽക്കുക. വെള്ളം, നനഞ്ഞ വസ്തുക്കൾ, ലോഹം എന്നിവകളിൽ നിന്നൊക്കെ അകന്നുനിൽക്കുക.
Story Highlights : lightning strike first aid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here