Advertisement

കെ-റെയിൽ പദ്ധതി; വികസനത്തിനെതിരെ അവികസിത കൂട്ടുകെട്ട്: ലഘുലേഖയുമായി സി പി ഐ എം

December 27, 2021
Google News 2 minutes Read

കെ റെയിൽ പദ്ധതിയിൽ ലഘുലേഖയുമായി വീടുകൾ കേന്ദ്രീകരിച്ച് സി പി ഐ എം പ്രചാരണം. എതിർപ്പിന് പിന്നിൽ യു ഡി എഫ്- ബി ജെ പി ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടെന്ന് സി പി ഐ എം പറയുന്നു. കേരളത്തിന്റെ വികസനം അട്ടിമറിക്കാൻ അവിശുദ്ധ കൂട്ടുകേട്ടെന്ന് സി പി ഐ എം ആരോപിക്കുന്നു. കെ-റെയിലിന്റെ ഗുണങ്ങളും പ്രത്യേകതകളും വിശദീകരിച്ചാണ് ലഘുലേഖ. ലഘുലേഖകൾ എല്ലാ വീടുകളിലേക്കും എത്തിക്കാനാണ് സി പി ഐ എമ്മിന്റെ തീരുമാനം.

സിൽവർ ലെയിൽ സമ്പൂർണ്ണ ഹരിത പദ്ധതിയാണെന്ന് ലഘുലേഖയിൽ വ്യക്തമാകുന്നു. പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയോ വന്യ ജീവി മേഖലകളിലൂടെയോ പദ്ധതി കടന്നു പോകില്ല. കൃഷി ഭൂമിയെ കാര്യമായി ബാധിക്കില്ല. അന്തരീക്ഷ മലിനീകരണം കുറയ്ക്കുമെന്നും ലഘുലേഖയിൽ വിശദീകരിക്കുന്നു.

Read Also : കെ-റെയില്‍; വിശദമായ പദ്ധതി രേഖ ആവശ്യപ്പെട്ട് സിപിഐ

അതേസമയം കെ റെയിൽ പദ്ധതി വേണ്ടെന്ന് മുഷ്ക് കാണിച്ചാൽ അംഗീകരിച്ച് നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . നാടിന് ആവശ്യമെങ്കിൽ പദ്ധതി നടപ്പാക്കും. ജനങ്ങളുടെ ന്യായമായ എതിർപ്പ് പരിഗണിക്കും. അല്ലാത്ത നിലപാടിനെ അംഗീകരിക്കില്ല. നവകേരളത്തിന് വേണ്ടിയാണ് കെ റെയിൽ പദ്ധതിയെന്നും വ്യക്തതയ്ക്ക് വേണ്ട കാര്യം സർക്കാർ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Story Highlights : CPIM on K-Rail Project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here