കെ റെയിലിൽ ആശങ്ക പരിഹരിക്കാൻ വീടുകൾ കയറിയുള്ള പ്രചരണത്തിന് മുഖ്യമന്ത്രി

കെ റെയിലിൽ ആശങ്ക പരിഹരിക്കാൻ മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നു. വീടുകൾ കയറിയുള്ള പ്രചരണത്തിന് മുഖ്യമന്ത്രി നേരിട്ടിറങ്ങുമെന്ന് സിപിഐഎം വ്യക്തമാക്കി. സാമൂഹിക-സാംസ്‌കാരിക-വ്യാപാര രംഗത്തെ പ്രമുഖരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. എല്ലാ ജില്ലകളിലും ചർച്ചയുണ്ടാകും ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് സിപിഐഎം.
ആദ്യ യോഗം ജനുവരി നാലിന് തിരുവനന്തപുരത്ത് നടക്കും. ജനങ്ങളുടെ പിന്തുണ നേടാൻ ഭവന സന്ദർശനം നടത്താൻ സിപിഐഎമ്മും തീരുമാനിച്ചിട്ടുണ്ട്. യുഡിഎഫ് – ബിജെപി – ജമായത് ഇസ്ലാമി കൂട്ടുകെട്ടാണ് കെ റെയിലിനെ എതിർക്കുന്നത്താണ് സിപിഐഎം വിമർശനം. എന്നാൽ എതിർപ്പ് ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തി.
വിവാദങ്ങൾ ശക്തമാകുമ്പോഴും കെ റെയിലിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കുകയാണ് സർക്കാരും സിപിഐഎം. ജില്ലാ തലത്തിൽ പൗരപ്രമുഖരുടെ യോഗം മുഖ്യമന്ത്രി നേരിട്ട് വിളിച്ച് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനാണ് തീരുമാനം. ഒപ്പം ലഘുലേഖയുമായി സിപിഐഎം വീടുകളിലേക്കിറങ്ങും.
Story Highlights : k-rail-protests-cm-pinarayi-vijayan-to-call-meetings-in-each-district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here