Advertisement

സംസ്ഥാനത്ത് ഡി.ജെ പാർട്ടികൾക്ക് നിയന്ത്രണം

December 27, 2021
Google News 2 minutes Read
Kerala djp party restriction

സംസ്ഥാനത്ത് ഡി.ജെ പാർട്ടികൾക്ക് പൊലീസിന്റെ നിയന്ത്രണം. ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് പൊലീസ് നിയന്ത്രണം കടുപ്പിച്ചത്. ( Kerala djp party restriction )

രാത്രി 10 ന് ശേഷം ഡി.ജെ പാർട്ടി നടത്താൻ പാടില്ല. പാർട്ടിയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ പൊലീസിന് നൽകണം. പാർട്ടിയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ ഹോട്ടൽ ഉടമ പൊലീസിന് നൽകണം. പാർട്ടികളിൽ കർശന പരിശോധന നടത്താനും ഡി.ജി.പി അനിൽകാന്ത് നിർദ്ദേശം നൽകി. സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിരിക്കുന്ന ഇടങ്ങളിൽ മാത്രമേ പാർട്ടി നടത്താവു. പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ദൃശ്യങ്ങൾ ലഭ്യമാക്കണം. ഈ നിബന്ധനകൾ അംഗീകരിച്ചില്ലങ്കിൽ പാർട്ടി നടത്താൻ അനുവദിക്കില്ലെന്നുമാണ് പൊലീസിന്റെ നിലപാട്.

Read Also : മട്ടാഞ്ചേരിയിലെ ഡി.ജെ പാർട്ടി; ഇസ്രയേൽ പൗരനെ കേന്ദ്രീകരിച്ച് അന്വേഷണം

രണ്ട് ഹോട്ടലുകൾക്ക് പൊലീസ് നോട്ടിസ് നൽകിയിട്ടുണ്ട്. ഇതേ മാതൃകയിൽ സംസ്ഥാനത്തെ മുഴുവൻ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും മാളുകൾക്കും നോട്ടിസ് നൽകും.

Story Highlights : Kerala djp party restriction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here