Advertisement

വഖഫ് വിഷയം; സമസ്തയെ പ്രശംസിച്ച് സിപിഐഎം സംഘടനാ റിപ്പോർട്ട്

December 27, 2021
Google News 1 minute Read

മലപ്പുറം ജില്ലാ സമ്മേളനത്തിൽ സമസ്തയെ പ്രശംസിച്ച് സിപിഐഎം സംഘടനാ റിപ്പോർട്ട്. വഖഫ് വിഷയത്തിൽ ഇ.കെ, എ.പി സമസ്തകൾ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണെന്ന് റിപ്പോർട്ട് പറയുന്നു. മുസ്‌ലിം ലീഗ് വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിച്ചു. ഇരു സമസ്തയുടേയും നിലപാട് നിർണായകമായെന്നും റിപ്പോർട്ടിൽ പറയുന്നു.

ജയിക്കുമെന്ന് പ്രതീക്ഷിച്ച പെരിന്തൽമണ്ണ മണ്ഡലത്തിലെ തോൽവിക്ക് കാരണം സംഘടനാ ദൗർബല്യമെന്നാണ് സ്വയം വിമർശനം. നേരത്തെ സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ലീഗിനെതിരെ കടുത്ത വിമർശനമുന്നയിച്ചിരുന്നു.

Read Also : “എനിക്ക് ഏറ്റവും പ്രിയപ്പെട്ട, ചെയ്തതിൽ അഭിമാനം തോന്നിയ സിനിമ ഇതാണ്”; ക്രിസ്മസ് ദിനത്തിൽ പ്രേക്ഷകർക്കൊപ്പം വിനയ് ഫോർട്ട്

മുസ്‌ലിം കേന്ദ്രീകൃത മേഖലകളിൽ പാർട്ടിക്ക് വലിയ വളർച്ചയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സമ്മേളന കാലയളവിൽ ബ്രാഞ്ചുകളുടെ എണ്ണത്തിൽ 21 % വർധനയുണ്ടായി. യഥാർത്ഥ മത വിശ്വസികൾ സിപിഐഎമ്മുമായി അടുക്കുകയാണെന്നും ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

Story Highlights : the-stand-taken-on-the-waqf-issue-is-welcome-cpm-praises-samastha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here