Advertisement

ഇന്ത്യയില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം

December 28, 2021
Google News 5 minutes Read
corbevax and covovax

ഇന്ത്യയില്‍ രണ്ട് കൊവിഡ് വാക്‌സിനുകള്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. കോര്‍ബെവാക്‌സ്, കൊവോവാക്‌സ് എന്നിവയുടെ അടിയന്തര ഉപയോഗത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്. ഇവയ്ക്കുപുറമേ കൊവിഡിനെതിരായ ആന്റിവൈറല്‍ ഡ്രഗ് മോല്‍നുപിരവീറിനും കേന്ദ്രം അംഗീകാരം നല്‍കിയിട്ടുണ്ട്.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് കൊവോവാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്. ബയോളജിക്കല്‍ ഇയുടേതാണ് കോര്‍ബെവാക്‌സ്. അടിയന്തര ഘട്ടങ്ങളില്‍ മുതിര്‍ന്നവരില്‍ ഉപയോഗിക്കാനാണ് മാല്‍നുപിരവീറിന് അംഗീകാരം നല്‍കിയത്.

ഇന്ത്യയില്‍ വികസിപിച്ചെടുത്ത മൂന്നാമത്തെ കൊവിഡ് വാക്‌സിനാണ് കോര്‍ബെവാക്‌സ്. ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് എന്നിവയാണ് ഇന്ത്യയില്‍ വികസിപ്പിച്ച മറ്റ് രണ്ട് വാക്സിനുകള്‍.

Read Also : രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നു; ആകെ രോഗ ബാധിതരുടെ എണ്ണം 653 ആയി

വാക്സിനുകള്‍ക്ക് അംഗീകാരം ലഭിച്ചതില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഒറ്റ ദിവസം മൂന്ന് വാക്സിനുകള്‍ക്ക് അംഗീകാരം ലഭിച്ചിരിക്കുകയാണെന്നും രാജ്യത്ത് കൊവിഡിനെതിരായ പോരാട്ടത്തെ ഇത് ശക്തിപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു.

Story Highlights : corbevax and covovax

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here