Advertisement

ആര്‍എസ്എസ് കടന്നുകയറ്റം,ആഭ്യന്തരം മോശം; സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

December 28, 2021
Google News 1 minute Read

സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളത്തിൽ ആഭ്യന്തര വകുപ്പിന് രൂക്ഷ വിമര്‍ശനം. പൊതുചര്‍ച്ചയിലാണ് പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്. ഒന്നാം പിണറായി സർക്കാരിനെ അപേക്ഷിച്ച് രണ്ടാം സർക്കാർ പ്രവർത്തനങ്ങളിൽ മുന്നോട്ട് വരുന്നില്ല. മന്ത്രി മുഹമ്മദ് റിയാസ് നടത്തുന്നത് മികച്ച പ്രവർത്തനങ്ങളാണെന്നും പൊതുചർച്ചയിൽ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

പൊലീസിലും സിവിൽ സർവീസിലും ആര്‍.എസ്.എസുകാരുടെ കടന്ന് കയറ്റമുണ്ട്. പല കാര്യങ്ങളിലും പൊലീസിന്റെ പ്രവർത്തനം സർക്കാരിന് അവമതിപ്പുണ്ടാക്കി, ആഭ്യന്തര വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി ശ്രദ്ധിക്കണം.

Read Also : “എനിക്ക് ഏറ്റവും പ്രിയപ്പെട്ട, ചെയ്തതിൽ അഭിമാനം തോന്നിയ സിനിമ ഇതാണ്”; ക്രിസ്മസ് ദിനത്തിൽ പ്രേക്ഷകർക്കൊപ്പം വിനയ് ഫോർട്ട്

ദേവസ്വം ബോർഡ് സ്ഥാനങ്ങളിൽ പാർട്ടി നേതാക്കളെ കൊണ്ടു വരുന്നതിനെതിരെയും ചര്‍ച്ചയില്‍ വിമർശനമുയര്‍ന്നു. വൈരുദ്ധ്യാത്മക ദൗതികവാദം പറയുന്നവർ ശബരിമലയിലെത്തി കുമ്പിടുന്നത് ശരിയല്ല. ഇത്തരം നടപടികൾ ഭക്തരെയും നാട്ടുകാരെയും ഒരുപോലെ കബളിപ്പിക്കുന്നതാണെന്നാണ് വിമര്‍ശനം.

പൊലീസ് സേനയില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരണമെന്നും പൊതുചർച്ചയിൽ അഭിപ്രായമുയര്‍ന്നു. അതേസമയം, കൊവിഡ് കാലത്ത് പൊലീസ് മികച്ച പ്രവർത്തനം നടത്തിയെന്നും വിലയിരുത്തലുണ്ടായി.

Story Highlights : criticism-of-the-home-department-at-the-cpm-pathanamthitta-district-conference

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here