കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

കൊല്ലം കരുനാഗപ്പള്ളി ശ്രായിക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ശ്രായിക്കാട് സ്വദേശികളായ വിപിനും ദിവ്യയും സഞ്ചരിച്ച കാറിനാട് തീപിടിച്ചത്. ഇരുവരും അത്ഭുതകരമായി രക്ഷപെട്ടു. കരുനാഗപ്പള്ളി ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയാണ് തീ അണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
ശ്രായിക്കാട് ആവണി ജംഗ്ഷന് സമീപമെത്തിയപ്പോഴാണ് അപകടമുണ്ടായത്. വിപിന്റെ സുഹൃത്തിന്റെ കാറാണ് കത്തിയത്. വാഹനത്തിന്റെയുള്ളില്‍ ചെറിയ സ്പാര്‍ക്ക് കണ്ടയുടനേ ഇരുവരും വേഗത്തില്‍ പുറത്തിറങ്ങുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കാര്‍ പൂര്‍ണമായും കത്തിനശിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല
Read Also : ആലുവയിൽ വൻ ലഹരിമരുന്ന് വേട്ട; എംഡിഎംഎയുമായി യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു
Story Highlights : fire accident, kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here