Advertisement

ഫിറ്റ്നസ് ആശങ്ക; രോഹിത് ഏകദിനത്തിലും കളിക്കില്ലെന്ന് സൂചന

December 28, 2021
Google News 2 minutes Read
fitness rohit south africa

മുഴുനീള നായകനാവുന്ന ആദ്യ ഏകദിന പരമ്പരയിലും രോഹിത് ശർമ്മ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. രോഹിതിൻ്റെ ഫിറ്റ്നസിൽ ആശങ്കയുണ്ടെന്നും ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയെ ലോകേഷ് രാഹുൽ നയിച്ചേക്കും എന്നുമാണ് സൂചന. ഈ ആഴ്ച തന്നെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കും. (fitness rohit south africa)

ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവരെയും ടീമിൽ പരിഗണിച്ചേക്കില്ല. ഇരുവരും പരുക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലാണ്. ഇവരൊക്കെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള പരിശീലനത്തിലാണ്. ജനുവരി 19നാണ് ദക്ഷിണാഫ്രിക്ക-ഇന്ത്യ ഏകദിന പരമ്പര ആരംഭിക്കുക.

Read Also : 55 റൺസിനിടെ നഷ്ടപ്പെട്ടത് ഏഴ് വിക്കറ്റുകൾ; ഇന്ത്യ 327ന് ഓൾഔട്ട്

അതേസമയം, സീസണിലെ വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ ഓൾറൗണ്ട് പ്രകടനം നടത്തിയ ഹിമാചൽ പ്രദേശ് നായകൻ ഋഷി ധവാനെ ഇന്ത്യൻ ടീമിലേക്ക് തിരികെ വിളിക്കുമെന്ന് സൂചനയുണ്ട്. എട്ട് മത്സരങ്ങളിൽ നിന്ന് 76.33 ശരാശരിയിൽ 458 റൺസ് നേടിയ ഋഷി 17 വിക്കറ്റും സ്വന്തമാക്കി. ബാറ്റിംഗിൽ 127 സ്ട്രൈക്ക് റേറ്റും ഋഷിക്ക് ഉണ്ടായിരുന്നു. ഋഷിക്കൊപ്പം വെങ്കടേഷ് അയ്യരിനെയും ഏകദിന ടീമിൽ ഉൾപ്പെടുത്തിയേക്കും. വിജയ് ഹസാരെ ട്രോഫിയിൽ വെങ്കടേഷും മികച്ച പ്രകടനം നടത്തി. 6 കളിയിൽ നിന്ന് 379 റൺസ് നേടിയ വെങ്കടേഷ് 9 വിക്കറ്റും സ്വന്തമാക്കി.

വിജയ് ഹസാരെ ഫൈനൽ പോരിൽ തമിഴ്നാടിനെ വിജെഡി നിയമപ്രകാരം കീഴടക്കി ഹിമാചൽ വിജയിച്ചിരുന്നു. 11 റൺസിനാണ് ഹിമാചലിൻ്റെ ജയം. ചരിത്രത്തിൽ ആദ്യമായാണ് ഹിമാചൽ പ്രദേശ് ഒരു ആഭ്യന്തര ടൂർണമെൻ്റിൽ ചാമ്പ്യന്മാരാവുന്നത്. ആദ്യം ബാറ്റ് ചെയ്ത് തമിഴ്നാട് 314 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ ഹിമാചൽ 47.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 299 റൺസെടുത്തുനിൽക്കെ വെളിച്ചക്കുറവിനെ തുടർന്ന് കളി നിർത്തുകയായിരുന്നു. 136 റൺസെടുത്ത് പുറത്താവാതെ നിന്ന ശുഭം അറോറയാണ് ഹിമാചലിൻ്റെ വിജയശില്പി. തമിഴ്നാടിൻ്റെ മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ബാറ്റിംഗിൽ 42 റൺസ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റൻ ഋഷി ധവാനും ഹിമാചൽ പ്രദേശിനായി തിളങ്ങി.

Story Highlights : fitness rohit sharma miss south africa odi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here