Advertisement

ജോജു ജോര്‍ജ് ചിത്രം ‘ഒരു താത്വിക അവലോകനം’ ഡിസംബര്‍ 31 ന് തീയറ്ററുകളിലേക്ക്

December 29, 2021
3 minutes Read
oru thathvika avalokanam

നവാഗതനായ അഖില്‍ മാരാര്‍ സംവിധാനം ചെയ്യുന്ന ജോജു ജോര്‍ജ് ചിത്രം ‘ഒരു താത്വിക അവലോകനം’ ഡിസംബര്‍ 31 ന് തീയറ്ററുകളിലെത്തും. ജോജു ജോര്‍ജിനൊപ്പം നിരഞ്ജന്‍ രാജു, അജു വര്‍ഗീസ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

രാഷ്ട്രീയ ആക്ഷേപഹാസ്യത്തില്‍പ്പെടുന്ന ചിത്രത്തിന്റെ രചനയും അഖില്‍ മാരാരാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണങ്ങളാണ് ഇതിനോടകം ലഭിച്ചത്. യൊഹാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ.ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. മേജര്‍ രവി, ഷമ്മി തിലകന്‍, പ്രശാന്ത് അലക്സാണ്ടര്‍, ബാലാജി ശര്‍മ്മ, അസീസ് നെടുമങ്ങാട്, പ്രേംകുമാര്‍, മാമുക്കോയ, കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകള്‍ ശൈലജ, ജയകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, മന്‍ രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, അഭിരാമി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിഷ്ണു നാരായണനാണ് ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. കൈതപ്രം, മുരുകന്‍ കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ.കെ. രവിശങ്കര്‍ സംഗീതം പകരുന്നു. ശങ്കര്‍ മഹാദേവന്‍, മധു ബാലകൃഷ്ണന്‍, ജോസ് സാഗര്‍, രാജാലക്ഷ്മി, ഖാലിദ് എന്നിവരാണ് ഗായകര്‍.

Read Also : സൗഹൃദങ്ങള്‍ തന്നെയാണ് എന്നെ സിനിമയിലേക്ക് എത്തിച്ചത്; ആര്‍.ജെ മാത്തുക്കുട്ടി

പശ്ചാത്തല സംഗീതം-ഷാന്‍ റഹ്മാന്‍, എഡിറ്റിംങ്-ലിജോ പോള്‍.
പ്രൊജ്റ്റ് ഡിസൈന്‍-ബാദുഷ, ലൈന്‍ പ്രൊഡ്യുസര്‍-മേലില രാജശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എസ്സാ കെ. എസ്തപ്പാന്‍, കല-ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം-അരവിന്ദന്‍, സ്റ്റില്‍സ്-സേതു, പരസ്യകല-അധിന്‍ ഒല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍-സുനില്‍ വേറ്റിനാട്, പ്രൊജക്റ്റ് മെന്റര്‍-ശ്രീഹരി, പിആര്‍ഒ-എ. എസ്. ദിനേശ്.

Story Highlights : oru thathvika avalokanam, joju george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top