വിവാഹത്തിന് വായ്പ കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരി വിവാഹിതയായി

തൃശൂരിൽ സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരി ഇന്ന് വിവാഹിതയായി. വിദ്യയുടെ വിവാഹം ഇന്ന് പാറമേക്കാവ് ക്ഷേത്രത്തിൽ വച്ച് നടന്നു. അന്ന് വിവാഹമുറപ്പിച്ച നിധിൻ തന്നെയാണ് വരൻ. ( vipin sister wedding )
ഡിസംബർ ആറിനായിരുന്നു വിപിൻ ആത്മഹത്യ ചെയ്തത്. വിവാഹത്തിന് സ്വർണമെടുക്കാനായി സഹോദരിയേയും അമ്മയേയും കടയിലിരുത്തി ബാങ്കിലേക്ക് പോയതായിരുന്നു വിപിൻ. ബാങ്കിലെത്തിയപ്പോഴാണ് വായ്പ നൽകാൻ കഴിയില്ലെന്ന് ബാങ്ക് അധികൃതർ അറിയിക്കുന്നത്. ഇതിൽ മനംനൊന്താണ് വിപിൻ ആത്മഹത്യ ചെയ്തത്.
Read Also : വാളയാര്‍ സഹോദരിമാരുടേത് ആത്മഹത്യയെന്ന് സിബിഐയും; കുറ്റപത്രം തള്ളി പെണ്‍കുട്ടികളുടെ അമ്മ
കടയിലിരുന്ന് ഏറെ നേരമായിട്ടും വിപിനെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിപിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Story Highlights : vipin sister wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here