തമിഴ്നാട്ടിൽ മഴക്കെടുതി; ഷോക്കേറ്റ് 3 മരണം

തമിഴ്നാട്ടിൽ മഴക്കെടുതിയിൽ ഷോക്കേറ്റ് 3 പേർ മരിച്ചു. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപേട്ട്, എന്നി ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്‌തത്. ചെന്നൈയുടെ വിവിധ ഭാഗങ്ങളിലും പ്രാന്തപ്രദേശങ്ങളിലും വ്യാഴാഴ്ച ഉച്ചയോടെ ശക്തമായ കാറ്റോടെ കനത്ത മഴ പെയ്തു. വൈകുന്നേരത്തോടെ വീണ്ടും ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ നാല് മണിക്കൂറില്‍ 20 സെന്റിമീറ്റര്‍ മഴയാണ് പെയ്തത്.
പല റോഡുകളും വെള്ളത്തിനടിയിലായതിനാല്‍ നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു.
ഇതോടെ അടുത്ത മൂന്ന് മണിക്കൂര്‍ ചെന്നൈയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈയിലുടനീളവും മറീന ബീച്ച്, പടിനപാക്കം, എംആര്‍സി നഗര്‍, നന്ദനം, മൈലാപ്പൂര്‍, ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലാണ് ശക്തമായ മഴ പെയ്തത്.
Story Highlights :death-heavyrain-chennai-