Advertisement

ജമ്മുകശ്മീരിലെ ശ്രീനഗറിൽ ഏറ്റുമുട്ടൽ; സുരക്ഷ സേന 3 ഭീകരരെ വധിച്ചു

December 31, 2021
Google News 1 minute Read

ജമ്മുകശ്മീരിലെ ശ്രീനഗറിൽ ഏറ്റുമുട്ടൽ, സുരക്ഷ സേന 3 ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ ജെയ്‌ഷേ മുഹമ്മദ് ഭീകരൻ സുഹൈൽ അഹമ്മദ് റാത്തർ. 4 സുരക്ഷാ സേനാ അംഗങ്ങൾക്ക് പരുക്ക്. ഏറ്റുമുട്ടൽ ഉണ്ടായത് പാന്താചൗക്കിൽ. ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

Read Also : “എനിക്ക് ഏറ്റവും പ്രിയപ്പെട്ട, ചെയ്തതിൽ അഭിമാനം തോന്നിയ സിനിമ ഇതാണ്”; ക്രിസ്മസ് ദിനത്തിൽ പ്രേക്ഷകർക്കൊപ്പം വിനയ് ഫോർട്ട്

നിലവിൽ പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ നടത്തുകയാണ്. കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യം സംശയിക്കുന്നു.ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് മേഖലയിൽ പരിശോധന നടത്തിയത്. പരിശോധനയ്‌ക്കിടെ യാതൊരു പ്രകോപനവും കൂടാതെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. പ്രത്യാക്രമണം നടത്തി സേന ഭീകരനെ വധിക്കുകയായിരുന്നു.

Story Highlights : jammukashmir-attack-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here