പേട്ട കൊലപാതകം മുന്‍വൈരാഗ്യം മൂലം; മകളുമായുള്ള പ്രണയമാണ് കൊലപാതകത്തിന് കാരണം, പ്രതി കുറ്റം സമ്മതിച്ചു

പേട്ടയിലെ അനീഷിന്റെ കൊലപാതകം മുന്‍വൈരാഗ്യം മൂലം എന്ന് റിമാൻഡ് റിപ്പോര്‍ട്ട്. സൈമൺ ലാലൻറെ മകളുമായുള്ള പ്രണയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ്. അനീഷിനെ സൈമണ്‍ കുത്തിയത് കൊലപ്പെടുത്താനുള്ള ഉദ്ദേശത്തില്‍ തന്നെയാണ്. അനീഷിനെ തടഞ്ഞ് വെച്ച് നെഞ്ചിലും മുതുകിലും കുത്തി.
സൈമൺ ലാലൻ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയാണെന്ന് റിപ്പോർട്ട് പറയുന്നു. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു. കുത്താന്‍ ഉപയോഗിച്ച കത്തി ഒളിപ്പിച്ചത് വാട്ടര്‍ മീറ്റര്‍ ബോക്‌സില്‍ ആണ്. ആയുധം പൊലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന മുറിയില്‍ നിന്ന് ബിയര്‍ കുപ്പികള്‍ കണ്ടെടുത്തെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.
Story Highlights : pettah-murder-remand-report-says-aneesh-murder-was-premeditated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here