ആഘോഷം കഴിഞ്ഞുള്ള ഹാങ് ഓവർ ആണോ പ്രശ്നം; പ്രതിവിധിയുണ്ട്…

വർഷാവസാനം ആഘോഷങ്ങളൊക്കെ കഴിഞ്ഞു രാവിലെ എഴുന്നേൽക്കുമ്പോഴുള്ള ഹാങ് ഓവർ പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ മനസ്സ് ശൂന്യമായിരിക്കുന്ന അവസ്ഥയിലാണ് നിങ്ങൾ എങ്കിൽ ഇനി പറയുന്നത് നിങ്ങളെ ഹാങ് ഓവറിൽ നിന്ന് പുറത്തുവരാൻ സഹായിക്കും. പുതുവർഷത്തിൽ ധാരാളം ലഹരി പാനീയങ്ങളുമായി ആഘോഷത്തിൽ മുഴുകിയ ശേഷം വലിയൊരു വിഭാഗം ആളുകളും കനത്ത തല വേദനയോടെയാണ് ഉറക്കം ഉണരുന്നത്. തലവേദനയുടെയും ശർദിയുടെയും പിടിയിൽ നിന്ന് രക്ഷപെടൽ അത്ര എളുപ്പത്തിൽ സാധ്യമല്ല.
ഉറക്കം ഉണർന്നതിനു ശേഷമുള്ള ഹാങ് ഓവർ പ്രതിവിധികൾ ഇതാ..
രാത്രി മുഴുവൻ മദ്യംകുടിച്ച് ഉണർന്നതിനു ശേഷം ആമാശയത്തിലെ പ്രവർത്തനം മന്ദഗതിയിലാരിക്കും. അതിനാൽ രാവിലെ തന്നെ ശർദിക്കുള്ള പ്രേരണ ഉണ്ടായെന്നുവരാം. അതുമറികടക്കാൻ ചായയും കാപ്പിയും കുടിക്കാൻ മുതിരുമ്പോൾ അത് മെഷിനിൽ ഉണ്ടാക്കിയതല്ലെന്ന് ഉറപ്പു വരുത്തുക. കാരണം, ഇത് നിങ്ങളുടെ ആമാശയത്തെ കൂടുതൽ വഷളാക്കും. പകൽ സമയത്ത് ചെറു ചൂടുവെള്ളമോ അല്ലെങ്കിൽ ശുദ്ധമായ തേങ്ങാ വെള്ളമോ കുടിക്കാം. ചെറു ചൂടുവെള്ളത്തിൽ ചിയ വിത്ത് കുതിർത്തി കുടിക്കുന്നത് ദഹന വ്യവസ്ഥ എളുപ്പത്തിലാക്കാൻ സഹായിക്കും. ശർക്കര മറ്റൊരു പ്രധാന ഉപാധിയാണ്. എള്ള്, ഉണങ്ങിയ ഇഞ്ചിപ്പൊടി എന്നിവ വെള്ളത്തിൽ കുതിർത്തോ മറ്റോ കഴിക്കുന്നത് തല വേദനയുടെ കാഠിന്യം കുറയ്ക്കും.
ഉച്ചഭക്ഷണ സമയത്തെ ഹാങ് ഓവർ പരിഹാരങ്ങൾ…
ഹാങ് ഓവറോടെ ഉണർന്ന് വലിയ അളവിലുള്ള ഉച്ചഭക്ഷണത്തിന് പോകുന്നതിനുപകരം ആദ്യമായി ഒരു പ്ലേറ്റ് തൈര് കഴിക്കുക. ഇത് നിങ്ങളുടെ വയറിന് ആശ്വാസം പകരുകയും പോഷകങ്ങളുടെ വിതരണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഹാങ് ഓവർ മാറാൻ വീണ്ടും മദ്യം കഴിക്കുന്നത് പലരിലും കണ്ടുവരുന്ന പ്രവണതയാണ്. ഇത് നിങ്ങളുടെ ഹാങ് ഓവർ താൽക്കാലികമായി മറക്കാൻ നിങ്ങളെ സഹായിച്ചേക്കാം. എന്നാൽ, കടുത്ത ദഹനപ്രശ്നം ഇതിനു പിന്നാലെ അനുഭവിക്കേണ്ടി വരും.
Read Also : പ്രതീക്ഷയുടെയും ആഘോഷങ്ങളുടെയും പുതുവർഷം; എന്താണ് പുതുവർഷ ദിനത്തിന്റെ ചരിത്രം…
ഹാങ് ഓവർ ഒഴിവാക്കാൻ ഈ അഞ്ച് ടിപ്പുകൾ കൂടി പരീക്ഷിക്കൂ…
- മദ്യം കുടിക്കുന്നതിന് മുമ്പും ശേഷവും ഭക്ഷണം കഴിക്കുക. വയറ് കാലിയായിരിക്കുമ്പോൾ മദ്യം വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്നു
- മദ്യം കഴിക്കുന്നതിനിടയിലും എന്തെങ്കിലും കഴിക്കുക
- മദ്യം ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക. ആൽക്കഹോൾ കുറവുള്ള പാനീയങ്ങൾ കൂടുതൽ ഹാങ് ഓവറിന് കാരണമാകില്ല, എന്നാൽ എല്ലാത്തരം മദ്യവും ഹാങ് ഓവർ ഉണ്ടാക്കുമെന്ന് ഓർമ്മിക്കുക.
- പാനീയങ്ങൾക്കിടയിൽ വെള്ളം കുടിക്കുക. ഓരോ മദ്യപാനത്തിനും ശേഷം ഒരു ഗ്ലാസ് വെള്ളം മുഴുവൻ കുടിക്കുന്നത് ജലാംശം നിലനിർത്താൻ സഹായിക്കും. ശരീരത്തിൽ മദ്യത്തിന്റെ അളവ് കുറയ്ക്കാനും ഇത് ഉപകരിക്കും.
- വളരെ സാവകാശത്തിൽ മദ്യം കുടിക്കുക. ഒരു മണിക്കൂറിൽ പല ബ്രാൻഡിലുള്ള മദ്യങ്ങൾ ഒന്നിച്ച് കഴിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ പരിധിയിൽ എത്തിയെന്ന് തോന്നുമ്പോൾ മദ്യപാനം പൂർണ്ണമായും നിർത്തുക.
Story Highlights : Remedies for hangover
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here