Advertisement

‘ബ്രൂസിലി ബിജിയാവാൻ മാനസികമായും ശാരീരികമായും അധ്വാനിച്ചു’; ഫെമിന ജോര്‍ജ്

January 1, 2022
Google News 1 minute Read

പൂജ എസ് പിള്ള/ ഫെമിന ജോര്‍ജ്

മിന്നല്‍ മുരളിയില്‍ ഏറെ ചർച്ച ചെയ്യപ്പെട്ട കഥാപാത്രമാണ് ബ്രൂസിലി ബിജി. ആദ്യ ചിത്രത്തിന്റേതായ യാതൊരു പരിചയക്കുറവും ഇല്ലാതെയാണ് ഫെമിന ജോര്‍ജ് ആ കഥാപാത്രത്തെ മികച്ചതാക്കിയത്. ബ്രൂസ്‌ലി ബിജിയായി എത്തിയ നടിയെക്കുറിച്ച് സിനിമ റിലീസ് ചെയ്യും വരെ അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ ട്വന്റി ഫോറിനോട് പങ്കുവയ്ക്കുകയാണ് ബ്രൂസിലി ബിജി എന്ന ഫെമിന.

സിനിമയിലേക്കുള്ള എൻട്രി

സ്‌കൂൾ-കോളജ് കാലഘട്ടത്തിൽ കലാപരമായി ഞാൻ ഒന്നും ചെയ്തിരുന്നില്ല. പക്ഷെ ഉള്ളിന്റെ ഉള്ളിൽ നടി ആകണം സിനിമ ചെയ്യണം എന്നുള്ള ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒഡീഷൻ വരുന്നതൊക്കെ ശ്രദ്ധിക്കുമായിരുന്നു. അങ്ങനെയായിരുന്നു മിന്നൽ മുരളിയിലേക്കുള്ള എൻട്രി. പ്രോപ്പർ ആയിട്ട് ഓഡീഷൻ കണ്ട് മെയിൽ അയയ്ക്കുകയായിരുന്നു. പിന്നീട് അവർ വിളിച്ച് തടി കുറയ്ക്കാൻ പറഞ്ഞു. ഓഡീഷൻ ചെയ്തു നോക്കി. അതിനുശേഷം ചിത്രത്തിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്തു. ചിത്രത്തിനായി ട്രെയിനിങ്ങും നടത്തിയിരുന്നു. ഇതെല്ലാം കഴിഞ്ഞാണ് മിന്നൽ മുരളിയിലെ ബ്രൂസിലി ബിജി ഞാനാണെന്ന് ഉറപ്പായത്.

ബ്രൂസിലി ബിജിയ്ക്കായുള്ള തയാറെടുപ്പുകൾ

സിനിമയ്ക്ക് വേണ്ടി ശരീര ഭാരം കുറച്ചിരുന്നു. അതിന് ശേഷം ട്രെയിനിങ് ഉണ്ടായിരുന്നു. കിക്ക് ബോക്‌സിങ് പഠിച്ചു .കുറച്ച് പഞ്ചിങ്ങും ആ മാനറിസങ്ങളുമെല്ലാം പഠിച്ചു. ബ്രൂസിലി ബിജി എങ്ങനെയാവണം, കഥാപാത്രത്തെ എങ്ങനെ ഉൾക്കൊള്ളണം, വർക്ക് ഔട്ട് തുടങ്ങിയ കാര്യങ്ങളിൽ ബേസിൽ ജോസഫിന്റെ സഹായമുണ്ടായിരുന്നു. അദ്ദേഹം ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നു. കഥാപാത്രത്തെ ഉൾക്കൊള്ളാൻ ഒരുപാട് ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്തിരുന്നു. സിനിമയിലെ കഥാപാത്രത്തിനുവേണ്ടി ഏറ്റവും മികച്ചത് തന്നെ നൽകണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനുവേണ്ടി മാനസികമായും ശാരീരികമായും ഒരുപാട് അധ്വാനിച്ചു.

അഭിനയം തുടരാനാണ് താത്പര്യം

അഭിനയത്തിനു മുൻപേയുള്ള ഫെമിന എന്ന് പറയുന്നത് പഠനത്തിന് പ്രാധാന്യം നൽകിയിരുന്ന ആളാണ്. എറണാകുളം സെന്‍ തെരേസയില്‍ നിന്നും എം കോം പൂര്‍ത്തിയാക്കി. തീർച്ചയായും അഭിനയം തുടരാനാണ് താത്പര്യം. നല്ല കഥാപാത്രങ്ങൾ, നല്ല സ്ക്രിപ്റ്റുകൾ, നല്ല ടീം എന്നിവ ലക്ഷ്യം വച്ചാണ് മുന്നോട്ട് പോകുന്നത്. ഒരു നടിയായി തുടരാന്‍ തന്നെയാണ് തീരുമാനം.

നല്ല അവസരത്തിനായി കാത്തിരിക്കുന്നു

മിന്നൽ മുരളിക്ക് ശേഷം പുതിയ ചിത്രങ്ങളൊന്നും നിലവിൽ തേടിയെത്തിയിട്ടില്ല. വരുമെന്ന് പ്രതീക്ഷിക്കുന്നു. കരിയറിന് ഇപ്പോൾ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പണ്ടൊക്കെ പുറത്തിറങ്ങുമ്പോൾ ആരും അറിയാതിരുന്ന എന്നെ ആളുകൾ ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. അത് വലിയൊരു മാറ്റമാണ്. പുതിയ ചിത്രങ്ങളോ വർക്കുകളോ ആയിട്ടില്ല. നല്ല അവസരങ്ങൾക്കായി കാത്തിരിക്കുന്നു.

നാട്, വീട്, കുടുംബം

ഞാൻ ജനിച്ചത് സൗദിയിലാണ്. കഴിഞ്ഞ പതിനെട്ട് വർഷമായി എറണാകുളത്താണ് താമസം. ഒരു കൊച്ചിക്കാരിയാണെന്ന് പറയാം. അച്ഛൻ, അമ്മ, അനിയൻ എന്നിവർ അടങ്ങുന്നതാണ് കുടുംബം. അച്ഛനും അമ്മയും ബിസിനസാണ് ചെയ്യുന്നത്. അനിയൻ കാനഡയിൽ പഠനം പൂർത്തിയാക്കി.

Story Highlights :  Interview With Femina George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here