ജമ്മു കശ്മീരിലെ കുപ്‌വാരയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ ജുമാഗുണ്ട് മേഖലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. മരിച്ച ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം 2021ൽ 171 ഭീകരരെ വധിച്ചതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ഇതിൽ 19 പേർ പാകിസ്താൻ ഭീകരരാണ്. ഡിസംബർ 13 ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സെവാൻ ഭീകരാക്രമണത്തിൽ പങ്കെടുത്ത എല്ലാവരെയും വധിച്ചതായിയും ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
“സെവാൻ ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി ശ്രീനഗറിലെ പാന്ത ചൗക്കിൽ ഏറ്റുമുട്ടലുണ്ടായി. സുരക്ഷാ സേന പ്രദേശം വളഞ്ഞു. വെടിവയ്പിൽ മൂന്ന് പൊലീസുകാർക്കും രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. പരുക്കേറ്റ ഉദ്യോഗസ്ഥർ സുഖമായിരിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : one-terrorist-killed-in-encounter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here