ശിവകാശി പടക്കനിര്‍മാണ ശാലയിലെ അപകടം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ശിവകാശിക്കടുത്ത് നകലപുരത്ത് പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പടക്കശാലയുടെ ഉടമ കളത്തൂര്‍ സ്വദേശി മുരുകനെതിരെ പൊലീസ് കേസെടുത്തു. തൊഴിലാളികള്‍ക്ക് സുരക്ഷ ഒരുക്കാതെ പടക്ക നിര്‍മാണശാല പ്രവര്‍ത്തിപ്പിച്ച ഇയാളെ പിടികൂടാന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ നകലപുരം സ്വദേശികളായ അഞ്ചുപേരാണ് മരിച്ചത്. പരുക്കേറ്റ എട്ടുപേരുടെ നില ഗുരുതരമാണ്. ശ്രീവില്ലിപുത്തൂര്‍ മധുര റോഡിലെ നകലപുരത്താണ് സ്‌ഫോടനമുണ്ടായത്. ഏഴ് മുറികള്‍ പൂര്‍ണമായും തകര്‍ന്നു. നൂറിലധികം പേര്‍ ജോലി ചെയ്യുന്ന പടക്ക നിര്‍മാണശാലയുടെ കെമിക്കല്‍ ബ്ലന്‍ഡിംഗ് വിഭാഗത്തിലാണ് അപകടമുണ്ടായത്. അപകടസമയത്ത് 20 പേരോളം ഈ ഭാഗത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു.
Read Also : ചികിത്സാ സൗകര്യങ്ങൾ കൂട്ടണം, ജില്ലാതലത്തിൽ കൺട്രോൾ റൂമുകൾ വേണം; സംസ്ഥാനങ്ങളോട് കേന്ദ്രം
Story Highlights : blast in shivakashi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here