ഓഫീസുകളിൽ 50% ഹാജർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂട്ടും, രാത്രി കർഫ്യു; ബംഗാളിൽ നിയന്ത്രണം
കൊവിഡ് കേസുകൾ കുത്തനെ വർധിച്ചതോടെ നിയന്ത്രണം കടുപ്പിച്ച് പശ്ചിമ ബംഗാൾ. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തി. നാളെ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിടും. സ്വകാര്യ ഓഫീസുകളിൽ 50 % ഹാജർ മാത്രമേ പാടുള്ളു. സർക്കാർ യോഗങ്ങൾ വെർച്വലാക്കും. പാർക്കുകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയടക്കം അടച്ചിടാനും തീരുമാനമായി.
കൊൽക്കത്തയടക്കമുള്ള മെട്രോ നഗരങ്ങളിലാണ് കൊവിഡിന്റെയും ഒമിക്രോണിന്റെയും വ്യാപനം അതിരൂക്ഷമായത്. 10 മുതൽ പുലർച്ചെ 5 വരെ രാത്രി കർഫ്യു ഏർപ്പെടുത്തി. അവശ്യ-അടിയന്തര സേവനങ്ങൾ അനുവദിക്കും. നീന്തൽക്കുളങ്ങൾ, സ്പാകൾ, ജിമ്മുകൾ, സലൂണുകൾ എന്നിവ ജനുവരി 3 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടും. മൃഗശാലകളും വിനോദസഞ്ചാര കേന്ദ്രങ്ങളും തുറക്കില്ല.
Story Highlights : lockdown-like-restrictions-in-bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here