Advertisement

പെരുമ്പാവൂരില്‍ മധ്യവയസ്‌കന്‍ ഭാര്യയെയും മകളെയും കുത്തിപ്പരുക്കേല്‍പ്പിച്ചു

January 2, 2022
Google News 1 minute Read
murder attempt

പെരുമ്പാവൂരില്‍ മധ്യവയസ്‌കന്‍ ഭാര്യയെയും മകളെയും കുത്തിപ്പരുക്കേല്‍പ്പിച്ചു. പെരുമ്പാവൂര്‍ നാരായപ്പറമ്പില്‍ മണികണ്ഠനാണ് ഭാര്യ ബിന്ദുവിനെയും മകള്‍ ലക്ഷ്മിപ്രിയയെയും ആക്രമിച്ചത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന് സമീപം പെട്ടിക്കട നടത്തുകയാണ് കുടുംബം. ബാങ്കില്‍ നിന്ന് പണമെടുത്ത് നല്‍കണമെന്ന് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

Read Also : കൊല്ലത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും, സംശയരോഗമെന്ന് നിഗമനം

ബിന്ദുവിനും മകള്‍ക്കും കഴുത്തിനാണ് പരുക്കേറ്റത്. രക്തപ്രവാഹം അമിതമായതിനെ തുടര്‍ന്ന് ബിന്ദുവിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത് പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights : murder attempt, perumbavoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here