Advertisement

അനിയന്ത്രിതമായ ചിരി ഒരു രോഗമാണോ? പരിശോധിക്കാം

January 2, 2022
2 minutes Read
pathological laughter health issues

ചിരി നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ പ്രധാന ഘടകമാണ്. സന്തോഷം, സംതൃപ്‌തി, സമാധാനം തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കുന്ന ഭാവ പ്രകടനമാണ് ചിരി. അത്യധികമായ അത് സന്തോഷത്തിൽ നിന്ന് ഉണ്ടാകുന്നുവെന്ന് പറയാം. ഒരു നല്ല നർമ്മം കേൾക്കുമ്പോഴും ഒരാൾ പഴത്തൊലിയിൽ തെന്നി വീഴുന്നത് കാണുമ്പോഴും ഒരു പോലെ ചിരിക്കുന്നവരുണ്ട്. ആദ്യത്തേത് സ്വാഭാവികമായി ഉണ്ടാവുന്ന ചിരിയാണ്. എന്നാൽ രണ്ടാമത്തേതിൽ ഒരു നെഗറ്റിവ് വശം ഉണ്ടാകുമ്പോഴും നർമ്മം തോന്നുക എന്നത് ചിലപ്പോൾ വിചിത്രമായി തോന്നിയേക്കാം. ഇതാണ് അനവസരത്തിലുള്ള ചിരി. (pathological laughter health issues)

നിങ്ങൾ ഒത്തിരി ചിരിക്കുന്നവരാണോ? സാധാരണയിൽ നിന്നും വ്യത്യസ്തമായി ടെൻഷൻ ഉണ്ടാകുമ്പോഴോ, ഭയം ഉണ്ടാകുമ്പോഴോ നിങ്ങൾക്ക് ചിരി വരാറുണ്ടോ? നിയന്ത്രിക്കാനാവാതെ ചിരിയുമായി നിങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ മനസ്സിലാക്കുക അതൊരു രോഗലക്ഷണമാണ്.

പാത്തോളജിക്കൽ ചിരിയുടെ അപകടം എന്താണ്?

പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ ഇരിക്കുന്ന അവസ്ഥയിൽ ഉണ്ടാകുന്ന ചിരി ഒരു സ്വാഭാവിക ചിരിയല്ല, അതൊരു രോഗലക്ഷണമാവാം. ചിരിയുടെ ഈ അവസ്ഥയെ ആണ് പാത്തോളജിക്കൽ ചിരി എന്ന് പറയുന്നത്. ഇത് സൈക്കോപാത്തോളജി, ന്യുറോളജിക്കൽ രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുകിടക്കുന്നു.

പാത്തോളജിക്കൽ ചിരിക്ക് അതിനെ ഉത്തേജിപ്പിച്ച വൈകാരിക പ്രവർത്തിയുമായി യാതൊരു ബന്ധവും ഉണ്ടായെന്ന് വരില്ല. തീർത്തും അനവസരത്തിൽ ഉണ്ടാകുന്ന ഇത്തരം ചിരിയുടെ പിന്നിലെ രോഗ സാധ്യതകൾ എന്തൊക്കെയെന്ന് നോക്കാം.

 1. ന്യൂറോളജിക്കൽ രോഗങ്ങൾ
  പാത്തോളജിക്കൽ ചിരി കേന്ദ്ര നാഡീവ്യൂഹത്തിന്റെ ചില രോഗങ്ങളായ മുഴകൾ, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, സെറിബ്രൽ വാസ്കുലർ രോഗങ്ങൾ, ഡിമെൻഷ്യകൾ, തലയ്ക്ക് പരിക്കുകൾ എന്നിവ മൂലം ഉണ്ടാകാറുണ്ട്.

1.1 ബൾബാർ, സ്യൂഡോബൾബാർ പക്ഷാഘാതം
ബൾബാർ, സ്യൂഡോബുൾബാർ പക്ഷാഘാതം എന്നിവ പാത്തോളജിക്കൽ ചിരിയുമായി ബന്ധപ്പെട്ട് കിടക്കുന്ന ന്യുറോളജിക്കൽ രോഗങ്ങളാണ്. ഈ പക്ഷാഘാതങ്ങൾ ഉണ്ടാകുന്നതിന് മുൻപ് രോഗിയിൽ പാത്തോളജിക്കൽ ചിരി പ്രകടമാവാറുണ്ട്. ഈ സാഹചര്യത്തിൽ, ചിരി അതിനുകാരണമായ വൈകാരിക ഉത്തേജകവുമായി പൊരുത്തപെടില്ല. വാസ്തവത്തിൽ, ഇത് പലപ്പോഴും വൈകാരിക അസന്തുലിതാവസ്ഥയായി കണക്കാക്കാം. ബൾബാർ, സ്യൂഡോബുൾബാർ പക്ഷാഘാതത്തിന്റെ മറ്റ് ലക്ഷണങ്ങളിൽ കരച്ചിലും ഉണ്ടാകാറുണ്ട്.

1.2 ജെലാസ്റ്റിക് അപസ്മാരം
അസാധാരണമായ കോർട്ടിക്കൽ ഡിസ്ചാർജുകൾ മൂലമുണ്ടാകുന്ന നിയന്ത്രണ വിധേയമായ ചിരി ജെല്ലാസ്റ്റിക് അപസ്മാരത്തിന്റെ ലക്ഷണമാണ്. പകൽ സമയത്താണ് ഇത് അധികവും പ്രകടമാകുന്നത്. ഒപ്പം ഹൈപ്പോട്ടോണിയയും ഡയഫോറെസിസും (അമിതമായ വിയർപ്പ്) ഉണ്ടാകുന്നു. ഇത് ഏകദേശം 30 സെക്കന്റുവരെ നീണ്ടുനില്ക്കാറുണ്ട്. ഇത് ക്രമേണേ അമ്നേഷ്യയ്ക്കും വഴിവെക്കാം.

ഹൈപ്പോതലാമസിലെ മുഴകളാണ് ഇതിനു സാധരണമായി കണ്ടുവരുന്ന കാരണം. ഹൈപ്പോതലാമിക് ഹമാർട്ടോമസ് എന്ന് ഇതറിയപ്പെടുന്നു. ഈ രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന പലർക്കും ബുദ്ധിപരമായ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്.

1.3 സെറിബ്രൽ വാസ്കുലർ രോഗം
ഹൃദയാഘാതം പോലുള്ള ഒരു സെറിബ്രോവാസ്കുലർ രോഗമുള്ളവരിൽ പാത്തോളജിക്കൽ ചിരി കാണാറുണ്ട്. റിഡന്റി സ്ട്രോക്ക് എന്ന അവസ്ഥയിൽ മണിക്കൂറുകളോ ആഴ്ചകളോ നീണ്ടുനിൽക്കുന്ന ചിരി ഉണ്ടാകും, അതിനുശേഷം ഹെമിപ്ലീജിയ, ബുദ്ധിവൈകല്യം അല്ലെങ്കിൽ ഡിമെൻഷ്യ. തുടങ്ങിയ സാഹചര്യത്തിലേക്ക് രോഗി പോയെന്നുവരാം.

 1. ലഹരിയിൽ നിന്നുള്ള വിഷാംശം ഉള്ളിലുള്ളതിനാൽ
  പാത്തോളജിക്കൽ ചിരി വിഷം അല്ലെങ്കിൽ മയക്കുമരുന്ന് ദുരുപയോഗം മൂലമുണ്ടാകാം. സാധാരണമല്ലാത്ത ചിരിക്ക് കാരണമാകുന്ന പദാർത്ഥങ്ങളുടെ ഉദാഹരണങ്ങളാണ് കഞ്ചാവ്, എൽഎസ്ഡി, മദ്യം, നൈട്രസ് ഓക്സൈഡ് (ചിരിക്കുന്ന വാതകം), കീടനാശിനികളുടെ ശ്വസനം, കുറഞ്ഞ സാന്ദ്രതയിൽ ബെൻസോഡിയാസെപൈനുകൾ അല്ലെങ്കിൽ പ്രാദേശിക അനസ്തെറ്റിക്സ് പ്രയോഗിക്കൽ തുടങ്ങിയവ. വിൽസൺസ് രോഗത്തിന്റെ ലക്ഷണമായ മസ്തിഷ്ക കോശങ്ങളിൽ ചെമ്പ് അടിഞ്ഞുകൂടുന്നതും ഇതിന് കാരണമാകാം.
 2. മാനസിക വൈകല്യങ്ങൾ
  പാത്തോളജിക്കൽ ചിരി വിവിധ മാനസിക വൈകല്യങ്ങളുടെയും ലക്ഷണമാണ്. സാധാരണയായി, മാനസിക വൈകല്യങ്ങളുമായി ബന്ധപ്പെട്ട പാത്തോളജിക്കൽ ചിരി സ്കീസോഫ്രീനിയയിൽ നിന്നും വരുന്നതാണ്.

3.1. സ്കീസോഫ്രീനിയ
സ്കീസോഫ്രീനിയ ഉള്ള രോഗിയിൽ ചിരി യാതൊരു വൈകാരിക കാരണവുമില്ലാതെ പ്രത്യക്ഷപ്പെടുന്നു. ചിലപ്പോൾ അത് അനിയന്ത്രിതമായ വൈകാരിക പൊട്ടിത്തെറിയുടെ രൂപത്തിലാവാം. എന്തിനാണ് താൻ ചിരിക്കുന്നത് എന്നുപോലും രോഗിക്ക് അറിയാൻ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് തന്നെ സ്കീസോഫ്രീനിയയിലെ ചിരി വളരെ പാത്തോളജിക്കൽ ആയി കണക്കാക്കപ്പെടുന്നു. തങ്ങൾ ചിരിക്കാൻ നിർബന്ധിതരാണെന്ന് അവർക്ക് തോന്നുന്നു. ചിലപ്പോൾ രോഗികൾക്ക് പെട്ടെന്ന് കരച്ചിലായിരിക്കാം വരുന്നത്.

3.2. ഹിസ്റ്റീരിയയും മറ്റ് ന്യൂറോസുകളും
ഹിസ്റ്റീരിയയുടെ കാര്യത്തിൽ, പാത്തോളജിക്കൽ ചിരി പ്രത്യക്ഷപ്പെടുന്നത് വളരെ വൈകാരികമായി രോഗി തളർന്നു പോകുന്ന അവസ്ഥയിലാണ്. ഉദാഹരണത്തിന് സാമ്പത്തിക പ്രശ്നങ്ങൾ, ഉത്കണ്ഠ, കുറ്റബോധം, സ്വത്വം നഷ്ടപ്പെടൽ എന്നീ വികാരങ്ങൾ മൂലം പാത്തോളജിക്കൽ ചിരി ഉണ്ടാവാം.

3.3 നാർകോലെപ്സി
അമിതമായ പകൽ ഉറക്കം, ഹിപ്നാഗോജിക് ഭ്രമം, കാറ്റപ്ലെക്സി, ഉറക്കമില്ലായ്മ, ഉറക്ക പക്ഷാഘാതം എന്നിവ നാർകോലെപ്സി രോഗിക്ക് ഉണ്ടാവുന്ന പ്രശ്നങ്ങളാണ്. രോഗി പൂർണ്ണമായി ഉണർന്നിരിക്കുന്ന സമയത്ത്,ബോധത്തോടെ തന്നെ പാത്തോളജിക്കൽ ചിരി ഉണ്ടാവുന്നു.

 1. പാത്തോളജിക്കൽ ചിരി ലക്ഷണമാവുന്ന ശിശുരോഗങ്ങൾ
  കുട്ടിക്കാലത്ത് ഉണ്ടാകുന്ന നിരവധി മാനസിക വൈകല്യങ്ങളും രോഗങ്ങളും ഉണ്ട്, അതിൽ പാത്തോളജിക്കൽ ചിരി വഴി തിരിച്ചറിയാൻ കഴിയും

4.1. ഏഞ്ചൽമാൻ സിൻഡ്രോം
ഇത് ഒരു മൾട്ടിപ്പിൾ മാൽഫോർമാറ്റീവ് സിൻഡ്രോം ആണ്, ഇത് ആൺ പെൺ വ്യത്യസമില്ലാതെ ബാധിക്കുന്നു. പ്രേഡർ വില്ലി സിൻഡ്രോമിനോട് ഇതിന് സാമ്യമുണ്ട്.
ഈ സിൻഡ്രോമിന്റെ പ്രധാന ലക്ഷണങ്ങൾ ഇവയാണ്: കഠിനമായ ബുദ്ധിമാന്ദ്യം, പ്രത്യേകിച്ച് ഭാഷാ മേഖലയിൽ, പതിവ് ചിരിയും സന്തോഷകരമായ രൂപവും. ചിരി സിൻഡ്രോമിന്റെ ഒരു സ്വഭാവ സവിശേഷതയാണ്, അതിനൊപ്പം അപൂർവ്വമായി അല്ലെങ്കിൽ ഒരിക്കലും കരയാത്ത സന്തോഷകരമായ രൂപം.

4.2. ഓട്ടിസം സ്പെക്ട്രം ഡിസോർഡേഴ്സ് (ASD)
ഓട്ടിസം സ്പെക്ട്രം ഡിസോർഡേഴ്സ് എന്നതൊരു ഡയഗ്നോസ്റ്റിക് ലേബലാണ്. മറ്റ് കുട്ടികളുമായി ബന്ധപ്പെടുന്നതിലും കളിക്കുന്നതിലും ബുദ്ധിമുട്ടുകൾ, ബധിരരെപ്പോലെ പെരുമാറുക, ഏത് പഠനത്തിനും വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുക, ഭയമില്ലാതിരിക്കുക, പതിവ് മാറ്റങ്ങളോടുള്ള പ്രതിരോധം, ആംഗ്യങ്ങളിലൂടെയുള്ള ആവശ്യങ്ങൾ സൂചിപ്പിക്കൽ, പാത്തോളജിക്കൽ ചിരി എന്നിവ ASD- യിൽ ഉണ്ടാകുന്ന ലക്ഷണങ്ങളാണ്.
ASD- കൾ സാധാരണയായി മൂന്ന് വയസ്സിന് മുമ്പാണ് ഉണ്ടാകുന്നത്.

4.3 റെറ്റ് സിൻഡ്രോം
ഈ സിൻഡ്രോം ബാധിച്ച ആളുകൾക്ക് ഓട്ടിസ്റ്റിക് സ്വഭാവവും നടക്കാനുള്ള കഴിവില്ലായ്മയും വളർച്ചാ മാന്ദ്യവും നേത്രരോഗങ്ങളും കൈകളിലെ സ്റ്റീരിയോടൈപ്പ് ചലനങ്ങളും ഒക്കെയാണ് രോഗ ലക്ഷണങ്ങൾ. 80% ത്തിലധികം കേസുകളിലും രോഗി രാത്രിയിൽ പെട്ടെന്നുള്ള പാത്തോളജിക്കൽ ചിരിയിൽ അടിമപ്പെടാറുണ്ട്.

Story Highlights : pathological laughter health issues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement