Advertisement

ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡോയ്ക്ക് കൊവിഡ്

January 3, 2022
Google News 2 minutes Read

ബ്രസീൽ ഫുട്ബോൾ ഇതിഹാസ താരം റൊണാൾഡോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിൻ്റെ ഉടമസ്ഥതയിലുള്ള ക്ലബ് ക്രുസെയ്‌റോയാണ് ഇക്കാര്യം അറിയിച്ചത്. റൊണാൾഡോയുടെ ആദ്യകാല ക്ലബ് ആയിരുന്നു ക്രുസെയ്റോ. 45 കാരനായ താരത്തിന് രോഗലക്ഷണങ്ങൾ കാര്യമായി ഇല്ലെന്നും അദ്ദേഹം ഐസൊലേഷനിലാണെന്നും ക്ലബ് വ്യക്തമാക്കി. തങ്ങളുടെ ട്യവിറ്റർ ഹാൻഡിലിലൂടെയാണ് ക്ലബിൻ്റെ വെളിപ്പെടുത്തൽ.

ക്ലബിന്റെ 101ാം വാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളിൽ പങ്കെടുക്കാനിരിക്കെയാണ് താരത്തിനു കൊവിഡ് ബാധിക്കുന്നത്. 45കാരനായ താരം കഴിഞ്ഞ മാസമാണ് ക്ലബിൻ്റെ ഭൂരിഭാഗം ഓഹരികളും വാങ്ങിയത്.

ഫുട്ബോൾ ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായിരുന്നു റൊണാൾഡോ. 199ൽ, 16ആം വയസിൽ ക്രുസെയ്‌റോയ്ക്കായി അരങ്ങേറിയ റൊണാൾഡോ പിന്നീട് ബാഴ്സലോണ, ഇൻ്റർമിലാൻ, റയൽ മാഡ്രിഡ്, എസി മിലാൻ തുടങ്ങിയ മുൻനിര ക്ലബുകളിൽ കളിച്ചു. 2002 ലോകകപ്പിലെ താരമായിരുന്ന റൊണാൾഡോ മൂന്ന് തവണ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. 1997ലും 2002ലും ബാലൺ ഡി ഓർ പുരസ്‌കാരവും നേടി. 343 ക്ലബ് മത്സരങ്ങളിൽ നിന്ന് 247 ഗോൾ നേടിയ താരം 98 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 62 തവണ വലകുലുക്കിയിട്ടുണ്ട്.

Story Highlights : Brazil Ronaldo positive Covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here