മുഖ്യമന്ത്രി വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതല പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. വൈകിട്ട് മൂന്നുമണിക്ക് ക്ലിഫ് ഹൗസിലാണ് യോഗം ചേരുന്നത്. പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് തുടര്‍ച്ചയായ വീഴച്ചയുണ്ടാവുന്നതിന്‍റെ പശ്ചാത്തലത്തിലാണ് വീണ്ടും യോഗം വിളിച്ചിരിക്കുന്നത്.
വിമര്‍ശനങ്ങള്‍ ഉയരുന്നതിന്‍റെ പശ്ചാത്തലത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ മുതലുള്ളവരുടെ യോഗം നേരത്തെ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്തിരുന്നു. അതിന് പിന്നാലെ ഡിജിപിയും മുഖ്യമന്ത്രിയും ഉന്നതതല പൊലീസ് യോഗവും വിളിച്ച് ചേര്‍ത്തിരുന്നു. എഡിജിപിമാരുടെ യോഗമാണ് ഇന്ന് വിളിച്ച് ചേര്‍ത്തിരിക്കുന്നത്.
കൂടാതെ,ഒരു വിഭാഗം ജനങ്ങൾക്ക് ഒപ്പം പ്രതിപക്ഷ പാർട്ടികളും പ്രതിഷേധം ശക്തമാക്കിയതോടെ സിൽവർ ലൈൻ പദ്ധതിയിൽ വിപുലമായ ചർച്ച വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ എംപിമാർ, എംഎൽഎമാർ അടക്കം എല്ലാ ജനപ്രതിനിധികളെയും വിളിച്ചുചേർത്ത് ചർച്ച നടത്തും. രാഷ്ട്രീയ പാർട്ടികളുമായും വിഷയം ചർച്ച ചെയ്യും. ഇതോടൊപ്പം മാധ്യമ മേധാവികളെയും മുഖ്യമന്ത്രി നേരിട്ട് ചർച്ചയ്ക്ക് വിളിച്ചു. ഈ മാസം 25 നാണ് മാധ്യമ മേധാവികളുമായി മുഖ്യമന്ത്രിയുടെ ചർച്ച നടക്കുക. ജനപ്രതിനിധികളുമായി നടത്തുന്ന ചർച്ചയുടെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.
Story Highlights : kerala-cm-pinarayi-vijayan-calls-politicians-meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here