വ്യാജ നോട്ട് തിരിച്ചറിയാനുള്ള ഈ രീതി ശരിയല്ല; പ്രചരിക്കുന്നത് വ്യാജം [ 24 Fact Check ]

വ്യാജ നോട്ട് തിരിച്ചറിയുന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഞ്ഞൂറ് രൂപയുടെ നോട്ട് വ്യാജമാണോ എന്ന് തിരിച്ചറിയേണ്ടതെങ്ങനെയന്ന് പഠിപ്പിക്കുന്ന വിഡിയോയാണ് ഇത്. ( 500 rupee fake currency fact check )
500ന്റെ കറൻസിയിലെ ഗാന്ധി ചിത്രത്തിന് തൊട്ടടുത്ത് പച്ച നിറത്തിലുള്ള സ്ട്രിപ്പ് വന്നാൽ അത് വ്യാജ നോട്ടാണെന്നാണ് വിഡിയോയിലെ പ്രചാരണം. യഥാർത്ഥ നോട്ടിൽ റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പിന് സമീപമായിരിക്കും പച്ച സ്ട്രിപ്പെന്നും വിഡിയോയിൽ അവകാശപ്പെടുന്നു.
Read Also : റിസർവ് ബാങ്ക് പുതിയ നോട്ട് പുറത്തിറക്കുന്നുണ്ടോ? വാർത്തയും ചിത്രങ്ങളും വ്യാജം [24 fact check]
#PIBFactCheck
— PIB India (@PIB_India) December 18, 2019
Claim: Images and TikTok Videos doing the rounds on #WhatsApp are claiming that ₹ 500 currency notes on which the green strip is closer to #Gandhi Ji are fake.
Reality: Both these notes are acceptable currency.
Conclusion: #FakeNews pic.twitter.com/FCVdfClcrN
എന്നാൽ ഈ രണ്ട് പ്രചാരണവും വാസ്തവവിരുദ്ധമാണ് പ്രസ് ഇൻഫോർമേഷൻ ബ്യൂറോ അറിയിച്ചു. പച്ച നിറത്തിലുള്ള സ്ട്രിപ്പ് ഗാന്ധി ചിത്രത്തിന് സമീപം വന്നാലും അകലെ വന്നാലും അത് യഥാർത്ഥ കറൻസി തന്നെയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here