Advertisement

ജലവൈദ്യുത പൊട്ടിത്തെറിയിലൂടെ ഒരു തടാകം; നുരഞ്ഞ് പൊങ്ങി ഷാംപെയ്ൻ പൂൾ…

January 4, 2022
Google News 1 minute Read

ന്യൂസീലാൻഡിലെ ഏറ്റവും വർണാഭമായ ജിയോതെർമൽ തടാകമാണ് ഷാംപെയ്ൻ പൂൾ. യഥാർത്ഥത്തിൽ ഇതൊരു ചൂടുള്ള നീരുറവയാണ്. എപ്പോഴും നുരഞ്ഞുപൊങ്ങി നിൽക്കുന്നതുകൊണ്ടാണ് ഇതിന് ഷാംപെയ്ൻ പൂൾ എന്ന് പേര് ലഭിച്ചത്. ന്യൂസിലാന്‍ഡിലെ നോർത്ത് ദ്വീപിലെ വയറ്റാപു ജിയോതർമൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥലം അഗ്നിപർവത തടാകത്തിന്റെ ഭാഗമാണ്. 900 വർഷങ്ങൾക്ക് മുമ്പാണ് ഇത് രൂപപ്പെട്ടത്. നിറങ്ങളുടെ തടാകം എന്നും ഇത് അറിയപ്പെടാറുണ്ട്.

ജലവൈദ്യുത പൊട്ടിത്തെറിയിലൂടെയാണ് ഈ അഗ്നിപർവത തടാകം രൂപപ്പെട്ടത്. ഈ നീരുറവ തടാകത്തിന് അടുത്തായി ഒരു ഗർത്തം ഉണ്ട്. ഈ ഗർത്തത്തിന്റെ പ്രത്യേകത എന്താണെന്ന് അറിയാമോ? വെള്ളം മാത്രമല്ല, അതിനോടൊപ്പം സ്വർണവും വെള്ളിയും മറ്റു ധാതുക്കളും പുറത്തേക്ക് വരുന്നു എന്നതാണ് ഈ തടാകത്തിന്റെ പ്രത്യേകത. പലനിറങ്ങളിലായാണ് ഈ തടാകം ഉള്ളത്. പച്ചയും നീലയും ചുവപ്പും നിറങ്ങളെല്ലാം ചേർന്ന ഈ തടാകം കാണാൻ നല്ല ഭംഗിയാണ്. ഇത് സന്ദർശിക്കാനായി നിരവധി സഞ്ചാരികളും ഇങ്ങോട്ടേക്ക് എത്താറുണ്ട്. ഈ തടാകത്തിലെ സിലിക്കേറ്റ് സാന്നിധ്യമാണ് തടാകത്തിന് ചുവപ്പ് നിറം നൽകുന്നത്.

Read Also : പലർക്കും അറിയാത്ത ഹുമയൂൺ ശവകുടീരത്തിന്റെ കഥകൾ; 452 വർഷത്തെ ചരിത്രം…

വിവിധ തരത്തിലുള്ള ധാതുക്കളാൽ സമ്പന്നമാണ് ഈ തടാകം. ഈ തടാകം കാണാൻ നിരവധി സഞ്ചാരികളും ഇങ്ങോട്ടേക്ക് എത്താറുണ്ട്. 62 മീറ്റർ ആഴവും 65 മീറ്റർ ഉയരവുമുള്ള ഒരു ഗർത്തം ഈ തടാകത്തിന് നടുക്കായി ഉണ്ട്. ധാതുക്കളുടെയും സിലിക്കേറ്റിന്റെയും നിക്ഷേപത്തിൽ നിന്നാണ് തടാകത്തിന് ഈ നിറങ്ങൾ ലഭിക്കുന്നത്. കാർബൺ ഡൈ ഓക്സൈഡിന്റെ നിരന്തരമായ ഒഴുക്കിൽ നിന്നാണ് എപ്പോഴും തടാകം പതഞ്ഞ് പൊങ്ങി നിൽക്കുന്നത്. ഷാംപെയ്ൻ പൂൾ എന്ന പേരിന് പിന്നിലുള്ള കാരണവും ഇതുതന്നെയാണ്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here