നടൻ ഉണ്ണിമുകുന്ദന്റെ ഓഫിസിൽ റെയ്‌ഡ്
ചലച്ചിത്ര നടൻ ഉണ്ണി മുകുന്ദന്റെ ഓഫിസിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. റെയ്‌ഡ് ഒറ്റപ്പാലത്തെ ഉണ്ണി മുകുന്ദന്റെ ഓഫിസിലാണ് റെയ്ഡ്. കോഴിക്കോട്, കൊച്ചി യൂണിറ്റുകൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്. (Unnimukundan) മേപ്പടിയാൻ സിനിമ നിർമാണത്തിലെ പണമിടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. രാവിലെ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. റെയ്‍ഡ് പൂർത്തിയായാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാവും.(Raid)
Read Also : കുട്ടികൾക്കായുള്ള വാക്സിനേഷൻ ഇന്നുമുതൽ; മുതിർന്നവർക്കുള്ള ബൂസ്റ്റർ ഡോസ് അടുത്തയാഴ്‌ച
താരത്തിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയുടെ നിർമ്മാണത്തിൽ ഒരുങ്ങിയ മേപ്പടിയാൻ പുറത്തിറങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് റെയ്ഡ്. വിഷ്ണു മോഹൻ സംവിധായകനായ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.
Story Highlights : ed-raid-in-unni-mukundan-residence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here