ആദ്യം കോമഡി, പിന്നെ സസ്പൻസ്: ശ്രദ്ധേയമായി സൗബിന്റെ ‘കള്ളൻ ഡിസൂസ’ ട്രെയിലർ
സൗബിൽ ഷാഹിർ നായകനായി നവാഗതനായ ജിത്തു കെ ജയൻ സംവിധാനം ചെയ്യുന്ന ‘കള്ളൻ ഡിസൂസ’ എന്ന സിനിമയുടെ ട്രെയിലർ പുറത്ത്. കോമഡിയിൽ തുടങ്ങി സസ്പൻസിലേക്ക് നീങ്ങുന്ന സ്വഭാവമാണ് ട്രെയിലറിനുള്ളത്. സൈന മൂവീസിൻ്റെ യൂട്യൂബ് ചാനലിൽ റിലീസായ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്.
സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, അപർണ നായർ, ഡോ. റോണി ഡേവിഡ്, വിജയരാഘവൻ, കൃഷ്ണകുമാർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ വേഷമിടും. റംഷി അഹ്മദാണ് ചിത്രത്തിൻ്റെ നിർമാണം. സാന്ദ്ര തോമസ് സഹനിർമാതാവാണ്. സജീർ ബാബയാണ് ചിത്രത്തിൻ്റെ തിരക്കഥ. അരുൺ ചാലിൽ ക്യാമറ. റിസൽ ജയ്നി എഡിറ്റർ. ലിയോ ടോം, പ്രശാന്ത് കർമ എന്നിവരാണ് സംഗീതം. കൈലാഷ് മേനോൻ പശ്ചാത്തല സംഗീതം നിർവഹിക്കും.
Story Highlights : soubin shahir movie trailer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here