Advertisement

സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന്

January 5, 2022
Google News 1 minute Read

കോൺഗ്രസിനോടുള്ള സമീപനത്തെ ചൊല്ലി സി.പി.ഐ.എം, സി.പി.ഐ തർക്കം തുടരുന്നതിനിടെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. സിൽവർ ലൈൻ പദ്ധതിയുടെ ഡി.പി.ആർ പുറത്ത് വിടണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നേക്കാം. കോൺഗ്രസ് തകർന്നാൽ ആ വിടവ് നികത്താൻ ഇടതുപക്ഷത്തിന് ആവില്ലെന്ന ബിനോയ് വിശ്വത്തിൻ്റെ പ്രസ്താവനയിലാണ് സി.പി.ഐ.എം-സി.പി.ഐ തർക്കം തുടരുന്നത്. ബിനോയ് വിശ്വത്തിൻ്റെ നിലപാട് സി.പി.ഐ.എം ചോദ്യം ചെയ്തപ്പോൾ സി.പി.ഐ പൂർണ്ണ പിന്തുണ നൽകി. സി.പി.ഐ നിലപാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സഹായിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതോടെ തർക്കം മറ്റൊരു തലത്തിലേക്ക് മാറുകയായിരുന്നു.

Story Highlights : cpi-executive-meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here