ഹോം ഐസൊലേഷൻ മാർഗരേഖ പുതുക്കി കേന്ദ്രം
ഹോം ഐസൊലേഷൻ മാർഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വീട്ടിൽ നിരീക്ഷണത്തിലുള്ള സമയപരിധി ഒരാഴ്ചയായി കുറച്ചു. ( home isolation guidelines renewed )
നേരത്തെ ഹൈം ഐസൊലേഷൻ കാലാവധി പത്ത് ദിവസമായിരുന്നു. ഇതാണ് നിലവിൽ ഏഴ് ദിവസമാക്കി ചുരുക്കിയത്. വീട്ടിൽ നിരീക്ഷണത്തിന് ശേഷം പരിശോധന ആവശ്യമില്ല. രോഗലക്ഷണം ഇല്ലാത്തവരുടെ സമ്പർക്ക പട്ടികയിലുള്ളവരും പരിശോധന നടത്തേണ്ടതില്ല.
Read Also : രാജ്യത്ത് 24 മണിക്കൂറിനിടെ 58,097 കൊവിഡ് കേസുകൾ; ഒമിക്രോൺ കേസുകൾ 2000 കടന്നു
Revised Guidelines For Home… by NDTV
60 വയസ് കഴിഞ്ഞവർക്ക് വിദഗ്ധപരിശോധനയ്ക്ക് ശേഷം മാത്രമേ ഹോം ഐസലേഷനിൽ ഇരിക്കാൻ പാടുള്ളു. പ്രതിരോധശേഷി കുറഞ്ഞവർ, ക്യാൻസർ രോഗികൾ എന്നിവർക്കും ഹോം ഐസലേഷൻ വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ പാടുള്ളു. നേരിയ ലക്ഷണങ്ങളുള്ള രോഗികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം ഐസലേഷനിലേക്ക് പ്രവേശിക്കാമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ പുതുക്കിയ മാർഗരേഖയിൽ പറയുന്നു.
Story Highlights : home isolation guidelines renewed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here