ഒമിക്രോൺ; മന്ത്രിസഭായോഗം വിലയിരുത്തും

സംസ്ഥാനത്തെ ഒമിക്രോൺ സാഹചര്യം മന്ത്രിസഭായോഗം ഇന്ന് വിലയിരുത്തും. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ ഇന്നലെ ചേർന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മന്ത്രിസഭ ചർച്ച ചെയ്യും.
കെ-റെയിലിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഇതും ചർച്ചയ്ക്ക് വരാൻ സാധ്യതയുണ്ട്. ലൈഫ് പദ്ധതി നടത്തിപ്പിൽ തദ്ദേശ കൃഷി വകുപ്പുകൾ തമ്മിലുള്ള തർക്കത്തിന് ഇന്ന് പരിഹാരം ഉണ്ടായേക്കും. വകുപ്പ് മേധാവികൾ തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉണ്ടായ നിർദേശം ചീഫ് സെക്രട്ടറി മന്ത്രിസഭയെ അറിയിക്കും.
അപേക്ഷകളുടെ പരിശോധനയ്ക്ക് എല്ലാ വകുപ്പുകളെയും ചുമതലപ്പെടുത്താനാകും തീരുമാനം. ലൈഫ് പദ്ധതിയിൽ വീടിനായി അപേക്ഷിച്ച് അപേക്ഷകൾ പരിശോധിച്ച് പുതിയ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കാൻ കൃഷി അസിസ്റ്റൻറ്മാരെ കൂടി തദ്ദേശവകുപ്പ് നിയോഗിച്ചിരുന്നു. ഇതിന് കൃഷി വകുപ്പ് അനുമതി നൽകാത്തതായിരുന്നു തർക്കത്തിന് കാരണം.
Story Highlights : omicron-cabinet-will-evaluate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here