സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ സമരത്തിനൊരുങ്ങി ബിജെപി; സമരക്കാരെ മുഴുവന്‍ ഒപ്പം കൂട്ടുമെന്ന് കെ സുരേന്ദ്രൻ

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ബിജെപി ശക്തമായ സമരം തുടങ്ങുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സില്‍വല്‍ ലൈന്‍ ധനസഹായ പാക്കേജിനെ പരിഹസരിച്ച് കെ.സുരേന്ദ്രന്‍ രംഗത്തെത്തി.സമരക്കാരെ മുഴുവന്‍ ഒപ്പം കൂട്ടും.
ആരെയെങ്കിലും ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്നും കെ. സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. മന്ത്രിക്ക് ശുചിമുറി നിര്‍മിക്കാന്‍ നാലരലക്ഷമാണ് സര്‍ക്കാര്‍ ചെലവാക്കിത്. അപ്പോഴാണ് വീട് നഷ്ടപ്പെടുന്നവന് അധികസഹായമായി നാലരലക്ഷം നല്‍കുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു.
അതേസമയം യുഡിഎഫ് ഉന്നതാധികാരസമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കെ റെയിലിന് എതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കാനാണ് യോഗം ചേരുന്നത്. സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫ് തീരുമാനം.
പദ്ധതിക്കെതിരെ വീടുകയറിയുള്ള പ്രചാരണങ്ങള്‍ സംഘടിപ്പിക്കുന്നത് അടക്കം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രി നേരിട്ട് പൗരപ്രമുഖരുടെ യോഗം വിളിച്ചു ചേര്‍ക്കുന്ന സാഹചര്യത്തിലാണ് യുഡിഎഫ് അടിയന്തരമായി യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത് എന്നാണ് സൂചന.
Story Highlights : silverline-project-k-suendran-on-bjp-protest-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here