കോണ്‍ഗ്രസിന് മോദിയെ ഇഷ്ടമല്ല, പഞ്ചാബിലെ സുരക്ഷാ വീഴ്ചയിൽ ഉത്തരവാദികൾ ആരെന്ന് വ്യക്തമാക്കണം; സ്മൃതി ഇറാനി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ കോൺഗ്രസിനെതിരെ കേന്ദ്രമന്ത്രി സമൃതി ഇറാനി. കോൺഗ്രസുകാർക്ക് മോദിയെ ഇഷ്ടമല്ലെന്ന് അറിയാം. പ്രധാനമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. സംസ്ഥാന സർക്കാരിന്റെ അറിവോടെയാണ് അപകടകരമായ കാര്യങ്ങൾ സംഭവിച്ചതെന്നും സമൃതി ഇറാനി കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി യാത്രചെയ്യുന്ന റൂട്ടിൽ എങ്ങനെയാണ് ഇത്രയും അധികം സമരക്കാർ എത്തുന്നത്. അതിന് അവർക്ക് എങ്ങനെ അനുവാദം ലഭിച്ചു. കൃത്യമായ ഗൂഡാലോചനയാണ് നടന്നതെന്നും കാര്യങ്ങൾ യാദൃശ്ചികമാണെന്ന് കരുതാൻ കഴിയില്ലെന്നും സമൃതി ഇറാനി പ്രതികരിച്ചു. ആരാണ് ഉത്തരവാദികളെന്ന് വ്യക്തമാക്കണം. പഞ്ചാബ് പൊലീസ് വെറും കാഴ്ചക്കാരായി അവിടെ നിൽക്കുകയായിരുന്നെന്നും ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെട്ടില്ലെന്നും സ്‌മൃതി ഇറാനി കുറ്റപ്പെടുത്തി.
Read Also : പഞ്ചാബിലെ സുരക്ഷാ വീഴ്ച ; റിപ്പോർട്ട് തേടി അമിത് ഷാ
ഇതിനിടെ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയിൽ ഖേദം പ്രകടിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച ദൗർഭാഗ്യകരമാണ്. പ്രതിഷേധത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി നേരത്തെ അറിയിച്ചിരുന്നു. എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി. അതേസമയം സംഭവം സംസ്ഥാന പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണപരിപാടികള്‍ക്കായി പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയാണ് പ്രതിഷേധമുണ്ടായത്.
Story Highlights: Smriti irani on security lapse in Punjab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here