Advertisement

ശീതതരംഗം മാറിയതോടെ ഉത്തരേന്ത്യയിൽ താപനില വർധിച്ചു

January 5, 2022
Google News 1 minute Read

ശീതതരംഗം മാറിയതോടെ ഉത്തരേന്ത്യയിൽ താപനില വർധിച്ചു. ഇത് കഠിന തണുപ്പിൽ നിന്ന് അല്പം ആശ്വാസം ആയി. ഇന്ന് ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഡൽഹിയിൽ ജനുവരി എട്ടുവരെ ശക്തമായ കാറ്റിനും ഇടവിട്ടുള്ള മഴക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഡൽഹിയിൽ ഇന്നലെ ഏറ്റവും കുറഞ്ഞ താപനില 8.5 ഡിഗ്രി സെൽഷ്യൽസ് രേഖപ്പെടുത്തി. അതേസമയം ജമ്മുകാശ്മീർ, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ കനത്തമഞ്ഞ് വീഴ്ചയും ഒറ്റപ്പെട്ട ചാറ്റൽ മഴയും തുടരുകയാണ്.

Story Highlights : temperature north india high

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here