Advertisement

സിപിഐഎം വിട്ടുവരുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ സിപിഐ

January 6, 2022
Google News 1 minute Read
CPI

സിപിഐഎം വിട്ടുവരുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ തീരുമാനിച്ച് സിപിഐ. കാന്‍ഡിഡേറ്റ് മെമ്പര്‍ഷിപ്പില്ലാതെ സിപിഐയില്‍ നേരിട്ട് അംഗത്വം നല്‍കും. നേരത്തെ ആറുമാസം കാന്‍ഡിഡേറ്റ് മെമ്പര്‍ഷിപ്പിന് ശേഷമായിരുന്നു സിപിഐയില്‍ പൂര്‍ണ അംഗത്വം ലഭിച്ചിരുന്നത്. ഇന്നലെ ചേര്‍ന്ന നിര്‍വാഹക സമിതിയുടെതാണ് തീരുമാനങ്ങള്‍.

സിപിഐ നിര്‍വാഹക സമിതിയുടെ അംഗത്വ പരിശോധന പുരോഗമിക്കുക്കുന്നതിനിടെയാണ് തീരുമാനം. ഒട്ടേറെ പുതിയ നേതാക്കള്‍ സിപിഐഎം വിട്ടുവരാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് സിപിഐയുടെ നീക്കം. പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് സമ്മേളനങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പാണ് പുതിയ അംഗങ്ങളെ പരോക്ഷമായി സ്വീകരിച്ചുകൊണ്ടുകൂടിയുള്ള സിപിഐയുടെ നടപടി.

Story Highlights : CPI, CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here