രഞ്ജി ട്രോഫി നടത്താൻ ബിസിസിഐ ഉടൻ വഴി കണ്ടെത്തും: സൗരവ് ഗാംഗുലി

കൊവിഡ് കേസുകൾ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച രഞ്ജി രഞ്ജി ട്രോഫി നടത്താൻ ബിസിസിഐ ഉടൻ വഴി കണ്ടെത്തുമെന്ന് പ്രസിഡൻ്റ് സൗരവ് ഗാംഗുലി. കൊവിഡ് ബാധയിൽ കുറവുണ്ടായാൽ ഉടൻ ആഭ്യന്തര മത്സരങ്ങൾ നടത്തും. വിവിധ ടീം അംഗങ്ങൾക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് രഞ്ഞി ട്രോഫി മാറ്റിവച്ചത്. താരങ്ങളുടെ ആരോഗ്യമാണ് ബോർഡിനു പ്രധാനമെന്നും ഗാംഗുലി പറഞ്ഞു.
രാജ്യത്തെ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ മാസം ആരംഭിക്കാനിരിക്കുന്ന രഞ്ജിയുടെ പുതിയ സീസൺ അനിശ്ചിതമായി മാറ്റിവയ്ക്കാനാണ് ബിസിസിഐ തീരുമാനിച്ചത്. കഴിഞ്ഞ സീസണിലെ രഞ്ജി കൊവിഡ് കാരണം ഉപേക്ഷിച്ചിരുന്നു. ഈ സീസണിൽ ടൂർണമെന്റ് പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കെയാണ് എല്ലാം കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് വീണ്ടും കൊവിഡ് തരംഗം ആഞ്ഞടിച്ചിരിക്കുന്നത്. രഞ്ജി ട്രോഫിക്കൊപ്പം സികെ നായിഡു ട്രോഫിയും വനിതാ ടി-20 ടൂർണമെൻ്റും മാറ്റിവച്ചു.
ഇന്ത്യയിൽ കൊവിഡ് മഹാമാരിയെ തുടർന്ന് മാറ്റിവയ്ക്കപ്പെടുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട ടൂർണമെന്റ് കൂടിയാണ് രഞ്ജി ട്രോഫി. അടുത്തിടെ ഐ ലീഗ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ പുതിയ സീസണും നീട്ടിവയ്ക്കാൻ ദേശീയ ഫുട്‌ബോൾ ഫെഡറേഷൻ തീരുമാനിച്ചിരുന്നു.
Story Highlights : ranji trophy bcci sourav ganguly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here